ഏപ്രിൽ മാസത്തിൽ 14 ദിവസം ബാങ്കുകൾക്ക് അവധി
രാജ്യംമുഴുവൻ ലോക്ക് ഡൗണിൽ ആണെകിലും രാജ്യത്തെ ബാങ്കുകൾ വർക്ക് ചെയ്യുന്നുണ്ട്.വർക്കിങ് സമയം വെട്ടി ചുരുക്കിയും സ്റ്റാഫുകളുടെ എണ്ണം വെട്ടി ചുരുക്കിയുമാണ് ബാങ്കുകൾ വർക്ക് ചെയ്യുന്നത്.ആവശ്യ സേവനം എന്ന നിലയിൽ ആണ് ബാങ്കുകൾ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കിയത്.ഈ മാസം ബാങ്കുകൾക്ക് മൊത്തം 14 ദിവസം അവധി ഉണ്ടെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്.ഒരു രണ്ടാം ശനിയും നാല് ഞായറാഴ്ചകളും ഒഴികെ ബാക്കി വരുന്ന 9 അവധികൾ പ്രാദേശിക അവധികൾ ആണ്.അതായത് ആ പ്രദേശത്തെ ബാങ്കുകൾ ഒഴികെ ബാക്കി ഉള്ളവ വർക്ക് ചെയ്യും.
ഏപ്രിൽ മാസത്തെ ബാങ്കുകളുടെ അവധികൾ ഏതൊക്കെ ആന്നെന്നു നോക്കാം
ഏപ്രിൽ 1- ബാങ്കുകളുടെ വാർഷിക ക്ലോസിംഗ്
ഏപ്രിൽ 2 – രാം നവമി
ഏപ്രിൽ 6 – മഹാവീർ ജയന്തി ̆
ഏപ്രിൽ 10 – ദു:ഖ വെള്ളിയാഴ്ച
ഏപ്രിൽ 11 – രണ്ടാം ശനിയാഴ്ച
ഏപ്രിൽ 13 – ബിഹു / ബോഹാഗ് ബിഹു / ചൈറോബ / ബൈസാക്കി
ഏപ്രിൽ 14 – അംബേദ്കർ ജയന്തി / ബംഗാളി പുതുവത്സര ദിനം / തമിഴ് പുതുവത്സര ദിനം / ബോഹാഗ് ബിഹു / വിഷു
ഏപ്രിൽ 15 – ബോഹാഗ് ബിഹു / ഹിമാചൽ ദിനം
ഏപ്രിൽ 20 – ഗാരിയ പൂജ
ഏപ്രിൽ 25 – പരശുരാം ജയന്തി
ബാക്കി വരുന്ന 4 ദിനങ്ങൾ ഞായറാഴ്ചകൾ ആണ്.ബാങ്കുകൾ അവധി ആണെങ്കിലും ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങൾ എല്ലാം തന്നെ പ്രവർത്തനക്ഷമം ആയിരിക്കും.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്