കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുവാനുള്ള തീയതിയും ആധാർ പാൻ ബന്ധിപ്പിക്കുവാനുള്ള തീയതിയും നീട്ടി.സാധാരണ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ് .ഇത് ജൂലൈ 31 ൽ നിന്നും നവംബർ 30 വരെ നീട്ടി .വരുമാനക്കാരായ നികുതിദായകർക്കും കമ്പനികൾക്കും ഈ പ്രതിസന്ധിഘട്ടത്തിൽ അതൊരു വലിയ ആശ്വാസമാണ്.
മാത്രമല്ല ആദായനികുതി വൈകി അടച്ചാൽ ഉള്ള പലിശ 9 %ആക്കി കുറച്ചു നേരത്തെ ഇത് 12 മുതൽ 18 ശതമാനം വരെ ആയിരുന്നു.ആധാർ പാൻ കാർഡ് ബന്ധിപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 വരെ നീട്ടി.നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള തീയതിയും ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്.നികുതി നടക്കുന്നവരുടെ പാൻ നമ്പറോ ആധാർ നമ്പറോ നൽകിയില്ല എങ്കിൽ 20 % TDS പിടിക്കുമെന്ന വ്യവസ്ഥ തത്കാലം ഒഴിവാക്കിയിട്ടുണ്ട്.