BANKING

വായ്പകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ

Advertisement

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആശ്വാസ നടപടികളുടെ ഭാഗമായി എല്ലാ വായപ്കൾക്കും മൂന്നുമാസത്തെ മൊറൊട്ടോറിയം പ്രഖ്യാപിച്ചു ആർബിഐ.കേരള ഗവർമെന്റും സംസ്ഥാന ബാങ്കേഴ്സ് സമിതിയും ഒരു വർഷത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നുമാസത്തേക്ക് ആണ് നിലവിൽ RBI മൊറൊട്ടോറിയം അനുവദിച്ചത്.ഈ കാലയളവിൽ നിങ്ങളുടെ ലോൺ തിരിച്ചടവ് നടത്തിയില്ല എങ്കിലും യാതൊരുവിധ പ്രശ്‌നവുമില്ല.

മൊറാട്ടോറിയം സ്വകാര്യ ബാങ്കുകൾക്കും ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ് .ഇതിനൊപ്പം തന്നെ ബാങ്കുകൾക്ക് നൽകുന്ന വായ്പ യുടെ റിപ്പോ നിരക്ക് വീണ്ടും കുറച്ചു.൦.75 % ആണ് റിപ്പോ നിരക്ക് കുറച്ചത്.ഇതോടു കൂടി റിപ്പോ നിരക്ക് 5.14 ൽ നിന്നും 4.4 ആയി കുറഞ്ഞു.ഇതിനൊപ്പം തന്നെ റിവേഴ്‌സ് റിപ്പോ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട് .

ഇതോടു കൂടി ഭാവന വാഹന വായ്പയുടെ പലിശ നിരക്ക് വീണ്ടും കുറയുവാനാണ് സാധ്യത.

Advertisement