ധാരാളം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവരാണ് നാം എല്ലാവരും. നമ്മുടെ ചിലവുകളെ ശരിയായി നിയന്ത്രിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. എളുപ്പത്തിൽ ചിലവ് ചുരുക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ് 30 ദിവസത്തെ സേവിങ് റൂൾ.
30 ദിവസത്തെ സേവിംങ് റൂൾ ലളിതവും പിന്തുടരാൻ വളരെ എളുപ്പവുമുള്ള ഒന്നാണ്. ഇത് നിങ്ങളെ അനിവാര്യമല്ലാത്ത ഷോപ്പിംങുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. നിങ്ങൾ ഷോപ്പിംങ് നടത്താൻ തീരുമാനിച്ചാൽ അത് ഒരു 30 ദിവസത്തേക്ക് മാറ്റിവയ്ക്കുക. ശേഷം ഷോപ്പിംങ് നടത്താൻ ഉദ്ദേശിക്കുന്ന പണം ഒരു സേവിംങ് അക്കൌണ്ടിൽ നിക്ഷേപിക്കുക. 30 ദിവസത്തിന് ശേഷം വീണ്ടും ഷോപ്പിംങ് നടത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം അത് ചെയ്യുക.30 ദിവസം കാത്തിരുന്ന് ഷോപ്പിംങ് നടത്തുമ്പോൾ അത് ഷോപ്പിംങിനെപ്പറ്റി ആലോചിച്ച് ശരിയായ തീരുമാനം എടുക്കാൻ നിങ്ങളെ സഹായിക്കും. മിക്കപ്പോഴും ഇത്രയും ദിവസം കൊണ്ട് നിങ്ങൾ വാങ്ങാൻ ഉദ്ദേശിച്ച പ്രോഡക്ട് വാങ്ങേണ്ട എന്ന തീരുമാത്തിൽ ആവും എത്തി ചേരുക. നിങ്ങളുടെ ചിലവ് ചുരുക്കി സമ്പാദ്യം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
ഇനി ഈ റൂൾ എങ്ങനെ എളുപ്പത്തിൽ നടപ്പിലാക്കാം എന്ന് നോക്കാം.
ബഡ്ജറ്റ് തയ്യാറാക്കുക
നിങ്ങളുടെ ശരിയായ വരുമാനത്തിനനുസരിച്ചു ഒരു ബഡ്ജറ്റ് തയ്യാറാക്കണം. നിങ്ങളുടെ വരവ് ചിലവുകളെ ശരിയായി നിയന്ത്രിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
വരുമാനത്തിൻറ്റെ 50 % അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുക
30 ദിവസത്തെ സേവിംങ് റൂൾ പ്രകാരം നിങ്ങളുടെ വരുമാനത്തിൻറ്റെ 50 ശതമാനം അത്യാവശ്യ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. താമസം, ഭക്ഷണം, ഗതാഗതം, വൈദ്യുതി ബില്ലുകൾ, ടെലിഫോൺ ബില്ലുകൾ തുടങ്ങിയ യൂട്ടിലിറ്റി ബിൽ പേയ്മെൻറ്റുകൾക്കായി 50 ശതമാനം നീക്കിവയ്ക്കുക. കൂടാതെ ഇത്തരം ചിലവുകൾ വരുമാനത്തിൻറ്റെ 50 ശതമാനം കവിയുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
വരുമാനത്തിൻറ്റെ 30 % മറ്റ് ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുക
വരുമാനത്തിൻറ്റെ 30 ശതമാനം എപ്പോഴും മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ഉപയോഗിക്കുക. അതായത് ഷോപ്പിംങ്, വിനോദ യാത്രകൾ, ഡൈനിങ്, സിനിമ തുടങ്ങിയ വിനോദങ്ങൾക്കായി ചിലവഴിക്കാൻ ശ്രദ്ധിക്കുക. വരുമാനത്തിൻറ്റെ 30 ശതമാനത്തിൽ കവിയാതെ ഇത്തരം ചിലവുകളെ ശരിയായി നിയന്ത്രിക്കുകയും ചെയ്യുക.
വരുമാനത്തിൻറ്റെ 20 % സേവ് ചെയ്യുക
ഇതാണ് 30 ദിവസത്തെ സേവിംങ് റൂളിലെ ഏറ്റവും പ്രധാനപ്പെട്ട റൂൾ. ഈ റൂൾ പ്രകാരം വരുമാനത്തിൻറ്റെ 20 ശതമാനമെങ്കിലും സേവ് ചെയ്തിരിക്കണം. ബാങ്ക് നിക്ഷേപങ്ങൾക്ക് പുറമേ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, മ്യൂച്ചൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണ്ണം എന്നിവയിലും നിക്ഷേപങ്ങൾ നടത്താൻ ഇന്ന് സാധിക്കും. ലോണുകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുക എന്നതാണ് പണം സേവ് ചെയ്യാനുള്ള മറ്റൊരു മാർഗം. കൃത്യസമയത്ത് ലോണുകൾ തിരിച്ചടയ്ക്കുന്നത് വഴി പലിശ, ലേറ്റ് ഫീ തുടങ്ങിയ ചിലവുകളെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. ഇത് നിങ്ങളുടെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ റിട്ടയർമെൻറ്റ് ഫണ്ടിലേക്ക് ഒരു തുക മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം.
നിങ്ങളുടെ സ്ഥിരം ചിലവുകളെ ചുരുക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹായിക്കുന്നവയാണ് 30 ദിവസത്തെ സേവിംങ് റൂൾ. ഇത് നിങ്ങളിൽ മികച്ച ഫിനാൻഷ്യൽ ഡിസിപ്ലീൻ വളർത്താനും സഹായകമാകും.