കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് എല്ലാ മാതാപിതാക്കളുടെയും ജീവിത ലക്ഷ്യമാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങി ധാരാളം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവരാണ് എല്ലാ മാതാപിതാക്കളും. ഭാവിയിൽ ഉണ്ടാകുന്ന എല്ലാ സാമ്പത്തിക പ്രശ്നങ്ങളും നേരിടാൻ നമ്മെ സഹായിക്കുന്നവയാണ് നിക്ഷേപങ്ങൾ. ശരിയായ നിക്ഷേപങ്ങളിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന 5 നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം.
1. പബ്ലിക്ക് പ്രൊവിഡൻറ്റ് ഫണ്ട്
ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡൻറ്റ് ഫണ്ട് അഥവാ പിപിഎഫ്. ജോലിക്കാർക്കും സ്വയം തൊഴിലാളികൾക്കും ഒരേ പോലെ ആദായ നികുതി ലാഭിക്കാൻ സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. 15 വർഷമാണ് പിപിഎഫിൻറ്റെ കാലാവധി. നിലവിൽ 7.6 ശതമാനമാണ് പിപിഎഫിൻറ്റെ വാർഷിക പലിശ നിരക്ക്. പിപിഎഫ് നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന പലിശയ്ക്കും നികുതി ഇളവുകൾ ബാധകമാണ്. അതുക്കൊണ്ട് തന്നെ പിപിഎഫ് നിക്ഷേപങ്ങൾ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം പോലെയുള്ള ചിലവുകൾ ഭാവിയിൽ എളുപ്പത്തിൽ നേരിടാൻ സഹായിക്കും.
പിപിഎഫ് നിക്ഷേപത്തെ പറ്റി കൂടുതൽ അറിയാം
പെൺകുട്ടികൾക്ക് മാത്രമായുള്ള കേന്ദ്ര സർക്കാരിൻറ്റെ ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ് എസ് വൈ. പെൺകുട്ടികളുടെ വിവാഹ, വിദ്യാഭ്യാസ ചിലവുകൾക്കായി പണം സ്വരൂപിക്കാൻ മാതാപിതാക്കളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രതിവർഷം 250 രൂപ നിക്ഷേപിച്ചുക്കൊണ്ട് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. പലിശ നിരക്ക് പ്രതിവർഷം 7.6 ശതമാനമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഈ പദ്ധതിക്ക് കീഴിൽ നികുതി ഇളവുകൾ ലഭ്യമാണ്. 15 വർഷമാണ്
പദ്ധതിയുടെ കാലാവധി. പെൺകുട്ടിക്ക് 18 വയസ്സാകുമ്പോൾ നിക്ഷേപിച്ച തുകയുടെ പകുതി പിൻവലിക്കാനും ഈ സ്കീമിൽ സാധിക്കും.
3. എസ്ഐപി
ഒരു നിശ്ചിത തുക നിശ്ചിത ഇടവേളകളിൽ മ്യൂച്ചൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്നതിനാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെൻറ്റ് പ്ലാൻ എന്ന് പറയുന്നത്. എസ്ഐപികൾ പൊതുവേ ദീർഘകാല നിക്ഷേപങ്ങളാണ്. നിക്ഷേപകർക്ക് തന്നെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയും, തിയതിയും തീരുമാനിക്കാനുള്ള അവസരവും എസ്ഐപിയിൽ ലഭ്യമാണ്. അതുക്കൊണ്ട് തന്നെ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങൾക്ക് അനുസരിച്ച് എസ്ഐപി ആസൂത്രണം ചെയ്യാൻ സാധിക്കും.
4. ചൈൽഡ് ഇൻഷുറൻസ് പദ്ധതികൾ
സാമ്പത്തിക സുരക്ഷയ്ക്ക് ഒപ്പം സംരക്ഷണവും നൽകുന്നവയാണ് ചൈൽഡ് ഇൻഷുറൻസ് പദ്ധതികൾ. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഭാവി ആവശ്യങ്ങൾക്കായി പണം ഉറപ്പാക്കാൻ ഇൻഷുറൻസ് പദ്ധതികൾ സഹായിക്കും. പല തരത്തിലുള്ള ചൈൽഡ് ഇൻഷുറൻസ് പോളിസികൾ ഇന്ന് ലഭ്യമാണ്. ഭാവിയിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് അവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
5. ഡെറ്റ് ഫണ്ട്
സ്ഥിര വരുമാനം ലഭിക്കുന്ന സെക്യൂരിറ്റികളിലോ ബോണ്ടുകളിലോ നിക്ഷേപം നടത്തുന്ന ഫണ്ടുകൾ ആണ് ഡെറ്റ് ഫണ്ട് എന്ന് പറയുന്നത്. ദീർഘ കാലയളവിലേക്കോ ഹ്രസ്യ കാലയളവിലേക്കോ ഇത്തരം നിക്ഷേപങ്ങൾ നടത്താവുന്നതാണ്. വളരെ റിസ്ക്ക് കുറഞ്ഞ നിക്ഷേപ പദ്ധതിയാണ് ഡെറ്റ് ഫണ്ടുകൾ. ഡെറ്റ് ഫണ്ടുകളിൽ നിന്നുള്ള റിട്ടേൺ 6% മുതൽ 8% വരെയാണ്. കൂടാതെ നികുതി ഇളവുകളും ലഭ്യമാണ്. എളുപ്പത്തിൽ പണമാക്കി മാറ്റാൻ സാധിക്കുന്നവയാണ് ഡെറ്റ് ഫണ്ടുകൾ. നിക്ഷേപങ്ങൾ ആവശ്യമുള്ളപ്പോൾ പിൻവലിക്കാം എന്നതും ഡെറ്റ് ഫണ്ടുകളുടെ മറ്റൊരു പ്രത്യേകതയാണ്.
നിക്ഷേപങ്ങൾ നടത്തിയാൽ മാത്രം പോര അവ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നവയാണെന്ന് കൂടി ഉറപ്പുവരത്താൻ ശ്രദ്ധിക്കണം. ശരിയായ നിക്ഷേപങ്ങൾ ദീർഘകാല ആവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹായിക്കും.