INVESTMENT

അഞ്ച് വർഷത്തെ സ്ഥിരനിക്ഷപത്തിന് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കുകൾ

Advertisement

വളരെ റിസ്ക്ക് കുറഞ്ഞ നിക്ഷേപ പദ്ധതികളിലൊന്നാണ് സ്ഥിരനിക്ഷേപങ്ങൾ. പൊതുമേഖല ബാങ്കുകൾക്ക് പുറമേ സ്വകാര്യ മേഖല ബാങ്കുകളിലും സ്മോൾ ഫിനാൻസ് ബാങ്കുകളിലും സ്ഥിരനിക്ഷേപങ്ങൾ ആരംഭിക്കാവുന്നതാണ്. നിക്ഷേപകർക്ക് തന്നെ നിക്ഷേപ കാലാവധി തിരഞ്ഞെടുക്കാം എന്നതാണ് സ്ഥിരനിക്ഷേപങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും കുറഞ്ഞത് 7 ദിവസം മുതൽ 10 വർഷത്തേക്ക് വരെയാണ് സ്ഥിരനിക്ഷേപങ്ങളുടെ കാലാവധി. കൂടാതെ ബാങ്കുകളിൽ സ്ഥിരനിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. 5 വർഷത്തെ സ്ഥിരനിക്ഷേപത്തിന് ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Date : Aug 1 – 2021

പൊതുമേഖല ബാങ്കുകൾ

5 വർഷത്തെ സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന പൊതുമേഖല ബാങ്കുകൾ ഇവയാണ്.

ബാങ്ക് പലിശ നിരക്ക്
ബാങ്ക് ഓഫ് ബറോഡ 5.25 % – 6.25 %
യൂണിയൻ ബാങ്ക് 5.50 % – 6 %
കാനറ ബാങ്ക് 5.50 % – 6 %
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് 5.30 % – 5.80 %
ഇന്ത്യൻ ബാങ്ക് 5.25 % – 5.75 %

 

സ്വകാര്യമേഖല ബാങ്കുകൾ

സ്വകാര്യമേഖല ബാങ്കുകൾ 5 വർഷത്തെ സ്ഥിരനിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആർബിഎൽ ബാങ്ക്, ഡിസിബി ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് സ്ഥിരനിക്ഷേപത്തിന് ഏറ്റവും കൂടുതൽ പലിശ നൽകുന്ന സ്വകാര്യമേഖല ബാങ്കുകൾ.

ബാങ്ക് പലിശ നിരക്ക്
ആർബിഎൽ ബാങ്ക് 6.50 % – 7 %
ഡിസിബി ബാങ്ക് 6.50 % – 7 %
യെസ് ബാങ്ക് 6.25 % – 6.75 %
ഇൻഡസ് ഇൻഡ് ബാങ്ക് 6 % – 6.50 %
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 5.75 % – 6.25 %

 

ആർബിഎൽ ബാങ്ക് സാധാരണ നിക്ഷേപകർക്ക് 6.50 ശതമാനവും മുതിർന്ന പൌരന്മാർക്ക് 7 ശതമാനവുമാണ് സ്ഥിരനിക്ഷേപത്തിന് പലിശ നൽകുന്നത്. ജൂലൈ രണ്ട് മുതലാണ് ഈ പലിശ നിരക്ക് നിലവിൽ വന്നത്. മെയ് 15 മുതൽ ഡിസിബി ബാങ്കും 6.25 മുതൽ 7 ശതമാനം വരെയാണ് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക്.

സ്മോൾ ഫിനാൻസ് ബാങ്കുകൾ

പൊതുമേഖല ബാങ്കുകൾക്കും സ്വകാര്യമേഖല ബാങ്കുകൾക്കും പുറമേ ഇപ്പോൾ സ്മോൾ ഫിനാൻസ് ബാങ്കുകളും നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഉയർന്ന പലിശ നിരക്കാണ് 5 വർഷത്തെ സ്ഥിരനിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. ഏതൊക്കെ സ്മോൾ ഫിനാൻസ് ബാങ്കുകളിലാണ് സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്നതെന്ന് നോക്കാം.

ബാങ്ക് പലിശ നിരക്ക്
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 6.75 % – 7.25 %
ജന സ്മോൾ ഫിനാൻസ് ബാങ്ക് 6.50 % – 7 %
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് 7 %
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 6.25 % – 6.75 %
സൂരോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 6.25 % – 6.50 %

 

സ്ഥിരനിക്ഷേപങ്ങൾക്ക് ഇപ്പോൾ 7 ശതമാനം വരെയാണ് ąമാക്സിമം പലിശ നൽകുന്നത്. 5 വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാനും അല്ലെങ്കിൽ കാലാവധി പുതുക്കാനുമുള്ള ഓപ്ഷനും ബാങ്കുകൾ നിക്ഷേപകർക്ക് നൽകുന്നുണ്ട്. വിപണിയിലെ നഷ്ടസാധ്യതകൾ ഇത്തരം നിക്ഷേപങ്ങളെ ബാധിക്കില്ലാത്തതുക്കൊണ്ട് തന്നെ സ്ഥിരനിക്ഷേപങ്ങൾ തീർച്ചയായും റിസ്ക്ക് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് യോജിച്ച  നിക്ഷേപ മാർഗമാണ്.

Advertisement