വനിതകളുടെ ജൻധൻ അക്കൗണ്ടുകളിൽ നാളെ മുതൽ 500 രൂപ ലഭിച്ചു തുടങ്ങും
ലോക്ക് ഡൌൺ പ്രഖ്യാപനത്തിനു ശേഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളിൽ പെട്ട ഒന്നായിരുന്നു വനിതകളുടെ ജൻധൻ അക്കൗണ്ടുകളിൽ അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ വീതം നിക്ഷേപിക്കും എന്നത്.അതിന്റെ ആദ്യ ഗഡുവായ 500 രൂപ നാളെ മുതൽ അക്കൗണ്ടുകളിൽ ലഭിച്ചു തുടങ്ങും.വനിതകളുടെ ജൻധൻ അക്കൗണ്ടുകളിലേക്ക് ആണ് ഈ പണം നിക്ഷേപിക്കുക.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗം ആയി എല്ലാവർക്കും ഒരുമിച്ചു പോയി ബാങ്കിൽ നിന്നും ഈ പണം പിൻവലിക്കുവാനായി സാധിക്കില്ല.അക്കൗണ്ട് നമ്പറിന്റെ അവസാന ആക്കത്തിന്റെ അടിസ്ഥാനത്തിൽ ആണ് പണം പിൻവലിക്കൽ അനുവദിച്ചിരിക്കുന്നത്.
ALSO READ :റെക്കോർഡ് ട്രാൻസാക്ഷനുമായി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ
അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ പണം പിൻവലിക്കുവാനുള്ള തീയതി താഴെ നൽകുന്നു
0 or 1 – April 3
2 or 3 – April 4
4 or 5 – April 7
6 or 7 – april 8
8 or 9 – April 9
ഏപ്രിൽ 9 നു ശേഷം എപ്പോൾ വേണമെങ്കിലും ഇഷ്ടാനുസരുണം അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാം.നിങ്ങളുടെ അക്കൗണ്ടിൽ വന്ന പണം ആരും തിരികെ എടുക്കില്ല.അതിനാൽ തിരക്ക് കൂട്ടാതെ സമാധാനത്തിൽ എടുത്താലും മതി.
നിങ്ങളുടെ ജൻധൻ അക്കൗണ്ടിൽ എടിഎം കാർഡ് ഉണ്ടെകിൽ അതുവഴിയും നിങ്ങളുടെ സൗകര്യാർത്ഥം പണം പിൻവലിക്കാവുന്നതാണ്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്