കേരളത്തിൽ നിന്നുള്ള ഐടി സ്റ്റാർട്ട് ആയ ഓഫീസ്കിറ്റ് എച്ച്ആർന് അമേരിക്കയിൽ നിന്ന് ഒരു മില്യൺ ഡോളർ സഹായമായി ലഭിച്ചു. പുതിയ സ്റ്റാർട്ടപ്പുകളെയും യുവ നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുവാൻ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന ഇൻവെസ്റ്റ്മെന്റ് സഹായിയായ
ഇൻവെസ്റ്റർ കഫെ വഴിയാണ് ഈ നേട്ടം കൈവരിച്ചത്.
മനുഷ്യ വിഭവ ശേഷിയെ ആസ്പദമാക്കിയുള്ള സോഫ്റ്റ്വെയർ ഡെവലപ്പർ ആയ അമേരിക്കയിലെ കാലിഫോർണിയയിലുള്ള എക്സ്പോർട്ട് ഡോജോ വെൻച്വറിൽ നിന്നാണ് ഓഫീസ് കിറ്റിന് ഈ സഹായം ലഭിച്ചത്. പല രാജ്യങ്ങളിലായി പല കറൻസികൾ ഈ കമ്പനി കൈകാര്യം ചെയ്യാറുണ്ട്. വളരെ കുറഞ്ഞ ചെലവിൽ മനുഷ്യന്റെ ക്രിയേറ്റിവിറ്റി പറ്റുന്നത്ര ഉപയോഗിക്കുക എന്നതാണ് ഇവരുടെ പ്രത്യേകത. ഹാരിസ് പിറ്റി മുഹമ്മദ് ഫൈസാൻ ലങ്ക എന്ന ഐടി ഡെവലപ്പേഴ്സ് ആണ് ഓഫീസ് കിറ്റ് എന്ന സോഫ്റ്റ്വെയർ നിർമ്മിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷൻ ലേണിങ് എന്നിവ കൂട്ടിച്ചേർത്ത് മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യാനുമുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ പുതിയ സംഘങ്ങളെ രൂപീകരിക്കാനും ഈ ഫണ്ടിലൂടെ ആവുമെന്ന് മുഹമ്മദ് ഫൈസാൻ ലങ്ക പറഞ്ഞു.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്