ലക്ഷ്മി വിലാസ് ബാങ്ക് ഏറ്റെടുത്തതിനു ശേഷം ഇന്ത്യയിൽ കൂടുതൽ ശക്തമാകാൻ ഒരുങ്ങി ഡിബിഎസ് ബാങ്ക്. സിംഗപ്പൂരിലെ ഡിബിഎസ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഡിബി എസ്ബാങ്ക് ഇന്ത്യ സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടിയ ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുവാനുള്ള
പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചിരുന്നു. ഇതുവഴി ഡിബിഎസ് ബാങ്കിന്റെ ഇന്ത്യയിലുള്ള പ്രവർത്തനം കൂടുതൽ മെച്ചപ്പെടും.
ഡിബിഎസ് ബാങ്കിന് ഇന്ത്യയിൽ 27 ശാഖകൾ ആണുള്ളത്. എന്നാൽ 500 ശാഖകൾ ഇന്ത്യയിലുടനീളം ഉള്ള ലക്ഷ്മിവിലാസിന്റെ സൂക്ഷ്മ-ചെറുകിട ഇടത്തര സംരംഭകർ ഇനി ഡിബിഎസ് ബാങ്കിനോട് ചേർന്നാവും പ്രവർത്തിക്കുക. ഇതുവരെ കോർപ്പറേറ്റ് നിക്ഷേപകർ മാത്രമായിരുന്നു ഡിബിഎസിന് ഉണ്ടായിരുന്നത്. ആഗോള റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം ഡിബിഎസ് ബാങ്കിന്റെ ഉപഭോകൃത നിക്ഷേപവും ഒറ്റ വായ്പയും 70 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ട്.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലക്ഷ്മി വിലാസ് ബാങ്ക് കഴിഞ്ഞ മൂന്ന് വർഷമായി നഷ്ടത്തിലായിരുന്നു. ഭരണസമിതിയിലെ പ്രശ്നങ്ങളാണ് ഇതിന് പ്രധാനകാരണം. വലിയ നിക്ഷേപങ്ങൾ നടത്തിയവർ അത് പിൻവലിക്കാൻ തുടങ്ങിയതോടെയാണ് സാമ്പത്തിക പ്രതിസന്ധി
നേരിട്ടിരുന്ന ലക്ഷ്മി വിലാസ് ബാങ്കിനു മേൽ മൊറട്ടോറിയം നടപടി സ്വീകരിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്