ഇഎംഐ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവർക്ക് ഇനി കാർഡിന്റെ ഉപയോഗമില്ലാതെ പാൻ നമ്പറും മൊബൈൽ ഫോണും ഉപയോഗിച്ച് മാസ തിരിച്ചടവ് നടത്താം. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാതെ ഇടപാടുകൾ നടത്തുന്ന പദ്ധതി ഐസിഐസിഐ ബാങ്ക് ആണ്
അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിൽ നിന്ന് ഫ്രീ അപ്രൂവ് വായ്പ അനുമതി നേടിയ കസ്റ്റമേഴ്സിനാണ് ഈ സൗകര്യം ലഭ്യമാകുക.
10, 000 മുതൽ 1 00,000 വരെയുള്ള പർച്ചേസുകളാണ് ഇനി കാർഡ്ലെസായി നടത്താൻ സാധിക്കുക. ഇതിനോടൊപ്പം തന്നെ പ്രോസസിംഗ് ഉണ്ടാവുകയില്ല എന്ന നേട്ടവും ഇവർക്ക് ലഭിക്കും. 3 മുതൽ 15 മാസം വരെ തുക തിരിച്ചടയ്ക്കാനുള്ള കാലാവധി ഓപ്ഷനായി നൽകിയിട്ടുണ്ട്
ഇതിൽനിന്ന് കസ്റ്റമേഴ്സിനെ തന്നെ അനുയോജ്യമായ വിധം ഇഎംഐയുടെ തുകയും കാലാവധിയും നിശ്ചയിക്കാവുന്നതാണ്.
ഇലക്ട്രിക് ഗാഡ്ജെറ്റ്സ്, വീട്ടുപകരണങ്ങൾ എന്നിവയാണ് ഈ സൗകര്യമുപയോഗിച്ച് വാങ്ങിക്കാവുന്നത്. ഇന്ത്യയിലെ മികച്ച മർച്ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ പൈൻ ലാബ്സി നോട് ചേർന്നാണ് ഐസിഐസിഐ ഈ പദ്ധതി ഒരുക്കിയത്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്