Advertisement

ഭാരതി എയർടെലിന് നിലവിലുള്ള നിരക്കിൽ നിലനിൽപ്പ് പ്രയാസമെന്ന് സുനിൽ മിത്തൽ

നിലവിലുള്ള നിരക്കിൽ നിലനിൽപ്പ് അസാധ്യമാണെന്നും താരിഫ് ഉയർത്തിയാൽ മാത്രമേ മുന്നോട്ടുപോകാൻ ആവുകയുള്ളൂ എന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ. പി ടി ഐ ക്കു നൽകിയ അഭിമുഖത്തിൽ താരിഫ് ഉയർത്താൻ തന്നെയാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിപണിയിലെ സാഹചര്യങ്ങൾ അനുകൂലം ആയതിനു ശേഷം നിരക്കുകൾ ഉയർത്തും. അല്ലാതെ നിലനിൽപ്പ് സാധ്യമല്ല.

Advertisement

നിലവിലെ നിരക്കുകൾ കമ്പനിക്ക് വലിയ ബാധ്യത ഉയർത്തുന്നു എന്ന് ഓഗസ്റ്റിൽ മിത്തൽ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ 170 രൂപയ്ക്ക് 16 ജിബി കമ്പനി നൽകുന്നുണ്ട്. എന്നാൽ ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി മാസവരുമാനം 300 രൂപയാക്കി ഉയർത്തിയാൽ മാത്രമേ ബിസിനസ്‌ മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കൂ. 2019-20 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഭാരതീ എയർടെല്ലിന് ലഭിച്ച ഉപഭോകൃത വരുമാനം ശരാശരി 128 രൂപയായിരുന്നു. ജൂൺ മാസത്തിൽ അവസാനിച്ച പാദത്തിൽ ഇത് 157 രൂപ ആവുകയും പിന്നീട് സെപ്റ്റംബറിൽ ഇത് 162 രൂപ എന്ന കണക്കിൽ ആവുകയും ചെയ്തു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്