Advertisement

റുപേയും ആർബിഎല്ലും ചേർന്ന് ‘റുപേ പിഒഎസ്’ അവതരിപ്പിച്ചു

ഇന്ത്യയിലെ വ്യാപാരികൾ ക്കായി പേനിയർബൈയുടെ പിന്തുണയോടെ ആർബിഎൽ ബാങ്കും റുപേയും ചേർന്ന് പുതിയ പെയ്മെന്റ് മാർഗ്ഗമായി റുപേ പിഒഎസ് അവതരിപ്പിച്ചു. എൻപിസിഐ ആണ് പ്രഖ്യാപനം നടത്തിയത്. റുപേ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5000 രൂപ വരെ ഉള്ള പെയ്മെന്റ് കൾ ‘വൺ ടാപ്പിൽ’ നടത്താം. റുപ്പേ പിഒഎസ് ഉപയോഗിക്കുന്ന വ്യാപാരികളുടെ സ്മാർട്ട്ഫോണുകൾ പിഓഎസ് ടെർമിനലുകൾ ആയി മാറ്റപ്പെടും.ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിൽ പേനിയർബൈ ആപ്പ് ഡൗൺലോഡ് ചെയ്ത് ടെർമിനലുകൾ ആക്കി മാറ്റം.

Advertisement

ഈ പുതിയ സംവിധാനത്തിലൂടെ സാങ്കേതികമായി വളർച്ച നേടിയിട്ടില്ലാത്ത എംഎസ്എംഇ വ്യാപാരികൾക്ക് ഡിജിറ്റൽ പെയ്മെന്റ്ലൂടെ വളർച്ച നേടാൻ കഴിയും. ഓൺലൈനിലും ഓഫ്‌ലൈനിലും ഒരുപോലെ തന്നെ കാർഡ് ഉപയോഗിക്കാവുന്നപോലെ പൈലറ്റായി റുപേ പിഒഎസിലൂടെ റുപേ എൻസിഎംസിയുടെ ഓഫ്‌ലൈൻ പ്ലാനുകളും സ്വീകരിക്കാനുള്ള മാർഗ്ഗം ഏർപ്പെടുത്തുന്നുണ്ട്.

മുമ്പ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുതിയ കോണ്‍ടാക്റ്റ്‌ലെസ് (ഓഫ്‌ലൈന്‍) ഫീച്ചർ അവതരിപ്പിച്ച് റൂപ്പേ കാര്‍ഡിന്റെ ഉപയോഗം കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു. റുപേ കാർഡിലെ റീലോഡ് വാലറ്റ് എന്ന സൗകര്യം ഉപയോഗപ്പെടുത്തി കുറഞ്ഞ കണക്ടിവിറ്റി ആണെങ്കിൽ പോലും പിഒഎസ് മെഷീനുകളിൽ ഇടപാടുകൾ നടത്താൻ സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്