പഞ്ചാബ് നാഷണൽ ബാങ്ക് യൂണിയൻ ബാങ്ക് എസ് ബി ഐ ഉൾപ്പെടെ പല ബാങ്കുകളും ബാങ്ക് സേവനങ്ങൾ ഇനിമുതൽ വീട്ടുപടിയ്ക്കൽ എത്തിക്കും. കൊറോണക്കാലത്ത് ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ എല്ലാവരും ഉപയോഗിച്ചു തുടങ്ങി. ഇത് ലഭിക്കാത്തവർക്കായി ആണ് വീട്ടിലെത്തി ക്ഷേമപെൻഷൻ അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾ ബാങ്കുകൾ നൽകിവരുന്നത്. സാമ്പത്തിക സേവനങ്ങളും സാമ്പത്തികേതര സേവനങ്ങളും ആണ് ലഭ്യമാവുന്നത്.
ഡിപ്പോസിറ്റിനായി പണം കൈപ്പറ്റുക പണം പിൻവലിച്ചു നൽകുക തുടങ്ങിയവ ഇതിൽ പെടും. ഏറ്റവും ചുരുങ്ങിയ തുക 1000 രൂപയും പരമാവധി തുക 10,000 രൂപയും ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ചെക്ക് ബുക്ക് ക്ലിയറിങ്, ചെക്ക് ബുക്ക് അപേക്ഷ തുടങ്ങിയവയാണ് സാമ്പത്തികേതരാ സേവനങ്ങൾ.
ബാങ്ക് വഴിയോ ഡോർ സ്റ്റെപ് ബാങ്കിംഗ് ആപ്പ് വഴിയോ ഈ സേവനത്തിനായി ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. 10 കിലോമീറ്റർന് അകത്തുള്ള ബാങ്ക് സേവനങ്ങളും സേവന ചാർജും എല്ലാം ലഭ്യമാവും. സാമ്പത്തിക ഇതര സേവനം ഒന്നിന് 75 രൂപ വരെയാണ് കണക്ക്. ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ബാക്കി വിവരങ്ങൾ ലഭ്യമാകും.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്