പലിശ നിരക്കുകൾ കുറച്ച് സഹകരണ ബാങ്കുകൾ
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ വായ്പാ പലിശ നിരക്കും നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. കേരള സംസ്ഥാന സഹകരണ ബാങ്ക്, പ്രാഥമിക വായ്പാ സഹകരണ ബാങ്കുകൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിരക്കുകളാണ് കുറച്ചത്. കാർഷികേതര
വായ്പകളുടെയും അനുബന്ധ വായ്പകളുടെയും നിരക്കുകളാണ് കുറച്ചത്. ഈ ബാങ്കുകൾ നൽകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിലും കുറവ് വരുത്തിയിട്ടുണ്ട്.
എട്ടര മുതൽ 12 ശതമാനം വരെയാണ് വിവിധ വായ്പകൾക്ക് നൽകിവരുന്ന പലിശ. നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം കുറച്ച് നാലര മുതലേ 6.75 ശതമാനം ആക്കി മാറ്റി. ഭവന വായ്പകൾക്ക് അര ശതമാനവും കുറച്ചു. ഇതു കൂടാതെ ഭവന, വിദ്യാഭ്യാസ, സ്വർണ്ണ, ചികിത്സ, വ്യവസായ
വായ്പകളുടെയും നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പലിശ നിർണയ ഉപസമിതിയുടെ തീരുമാനങ്ങൾ പ്രകാരമാണ് ഈ നിരക്കുകളിൽ മാറ്റം വരുത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക സ്കീമിന് കീഴിൽ വരുന്ന വായ്പകൾക്ക് ഈ നിരക്കുകൾ ബാധകമല്ല.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്