50 വയസ്സു കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്കായി 25 ശതമാനം സബ്സിഡിയോടെ അര ലക്ഷം രൂപ വായ്പ നൽകി സർക്കാർ പദ്ധതി. 50-65 വയസ്സിനിടയിൽ പ്രായമുള്ളവർക്കും നിലവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഉള്ളവർക്കും ആണ് ഈ ആനുകൂല്യം. വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാനും പാടില്ല.
സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾ, കെഎസ്എഫ്ഇ, കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് വായ്പ ലഭിക്കുക. പരമാവധി അമ്പതിനായിരം രൂപയാണ് വായ്പ തുക. 25% സബ്സിഡിയായി ലഭിക്കും. ഒന്നിലധികം പേർക്ക് ചേർന്ന് സംരംഭം തുടങ്ങാം എങ്കിലും വ്യക്തിഗത സ്ഥാപനങ്ങൾക്കാണ് മുൻഗണന.
അനുവദിക്കുന്ന വായ്പയിൽ 25% സ്ത്രീകൾക്കാണ്. ബിപിഎൽ വിഭാഗത്തിന് ഭിന്നശേഷിക്കാർക്കും മുൻഗണനയുണ്ട്. അപേക്ഷിക്കാനുള്ള ആപ്ലിക്കേഷനും മറ്റു വിവരങ്ങളും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ലഭിക്കും.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്