Advertisement

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്

ഫ്ലിപ്പ്കാർട്ടും ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് വിതരണക്കാരിൽ ഒരാളായ ആക്സിസ് ബാങ്കും ചേർന്ന് ആരംഭിച്ച പുതിയ ക്രെഡിറ്റ് കാർഡ് ആണ് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്. യാത്ര, ഷോപ്പിങ്, വിനോദം, ലൈഫ് സ്റ്റൈൽ എന്നിവയുൾപ്പടെ നിരവധി വിഭാഗങ്ങളിൽ ക്യാഷ് ബാക്ക് ഈ കാർഡിൽ ലഭ്യമാണ്. ആക്സിസ് ബാങ്കിൻറ്റെ വെബ്സൈറ്റു വഴി കാർഡിനു അപേക്ഷിക്കാം.അല്ലെങ്കിൽ ഫ്ലിപ്കാർട്ട് മൊബൈൽ ആപ്പ് വഴിയും അപ്ലൈ ചെയ്യാം.ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള യോഗ്യത പരിശോധിച്ച ശേഷം അർഹത ഉണ്ടെങ്കിൽ ആണ് കാർഡ് ലഭിക്കുക.

Advertisement

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് റിവാർഡുകളും ക്യാഷ് ബാക്കും

• ഗിഫ്റ്റ് കാർഡ് ലഭിച്ച് 30 ദിവസത്തിനകം ഒരു ഇടപാട് നടത്തികഴിഞ്ഞാൽ ഫ്ലിപ്പ്കാർട്ടിൻറ്റെ 500 രൂപയുടെ ഗിഫ്റ്റ് വൌച്ചർ ലഭിക്കുന്നതാണ്.
• ഫ്ലിപ്പ്കാർട്ട്, മിന്ത്ര, 2 ഗുഡ് തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്ന് ഷോപ്പിംങ് നടത്തുമ്പോൾ 5 % ക്യാഷ്ബാക്ക്.
• കൾട്ട്, പിവിആർ, ഗോഐബിബോ, മേക്ക് മൈ ട്രിപ്പ്, സോമാറ്റോ, സ്വിഗി തുടങ്ങിയവയിൽ ഇടപാടുകൾ നടത്തുമ്പോൾ 4 % ക്യാഷ് ബാക്ക്.
• കൂടാതെ എല്ലാ ഓൺലൈൻ , ഓഫ് ലൈൻ ഇടപാടുകൾക്കും 1.5 % ക്യാഷ് ബാക്ക്.

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപാധികളും നിബന്ധനകളും

• 18 വയസ്സു മുതൽ 70 വയസ്സു വരെ ആണ് പ്രായപരിധി.
• ഇന്ത്യയിലുള്ളവർക്കും പ്രവാസികൾക്കും കാർഡിനു അപേക്ഷിക്കാം.
• 30000 രൂപ മാസ ശമ്പളമുള്ള ജോലിക്കാർക്കും 50000 രൂപ മാസ വരുമാനമുള്ള ബിസിനസ്സുകാർക്കും കാർഡിനു അപേക്ഷിക്കാം.
ഫീസ് .

കാർഡ് എടുക്കുമ്പോൾ 500 രൂപ ജോയിനിങ് ഫീസായും കൂടാതെ 500 രൂപ വാർഷിക ഫീസായും നൽകണം. 2 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തികഴിഞ്ഞാൽ വാർഷിക ഫീസ് ഒഴിവാക്കുന്നതാണ്.

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് പോരായ്മകൾ

• ഇഎംഐ ഇടപാടുകൾക്കും സ്വർണ്ണം വാങ്ങുന്നതിനും ക്യാഷ് ബാക്ക് നൽകുന്നില്ല.
• മറ്റു കാർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ റിവാർഡ് പോയിൻറ്റ്സ് കുറവാണ്.
• ഇന്ധനം നിറയ്ക്കുന്നതിനും വാലറ്റ് ലോഡ് ചെയ്യുന്നതിനും ക്യാഷ് ബാക്ക് ഇല്ല.
• ഫ്ലിപ്പ്കാർട്ട്, മിന്ത്ര, 2 ഗുഡ് എന്നിവയുടെ വൌച്ചറുകൾ വാങ്ങുന്നതിനും ക്യാഷ് ബാക്ക് ലഭ്യമല്ല.

ഫ്ലിപ്പ്കാർട്ടിൽ ഷോപ്പിങ് നടത്തുന്നവർക്കാണ് ഈ കാർഡ് കൂടുതൽ അനുയോജ്യം. റിവാർഡ് പോയ്ൻറ്റ്സിനേക്കാളും ക്യാഷ് ബാക്ക് ഇഷ്ടപ്പെടുന്നവർക്ക് ഈ കാർഡ് തിരർഞ്ഞെടുക്കാവുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്