Advertisement

അമേരിക്കൻ എക്സ്പ്രസ്സ് മെമ്പർഷിപ്പ് റിവാർഡ് ക്രെഡിറ്റ് കാർഡ് | American Express Membership Rewards Credit Card

അമേക്സിൽ നിന്നുള്ള ക്രെഡിറ്റ് കാർഡാണ് American Express Membership Rewards Credit Card (എംആർസിസി). ഇതൊരു എൻട്രി ലെവൽ ക്രെഡിറ്റ് കാർഡാണ്.

Advertisement

American Express Membership Rewards Credit Card യോഗ്യത

വാർഷിക വരുമാനം 6 ലക്ഷമോ അതിൽ കൂടുതലോ ഉള്ളവർക്ക് ഈ കാർഡിന് അപേക്ഷിക്കാം.
അപേക്ഷിക്കുന്നയാൾ റസിഡൻറ്റ് ഇന്ത്യക്കാരനായിരിക്കണം.
കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്.
ക്രെഡിറ്റ്(സിബിൽ) സ്കോർ കൂടി പരിഗണിച്ചായിരിക്കും കാർഡ് നൽകുന്നത്.

American Express Membership Rewards Credit Card ജോയിനിങ് ഫീസ്

1000 രൂപയാണ് കാർഡിൻറ്റെ ജോയിനിങ് ഫീസ്. കൂടാതെ നികുതികളും ബാധകമാണ്.

American Express Membership Rewards Credit Card വാർഷിക ഫീസ്

വാർഷിക ഫീസ് 4500 രൂപയാണ്. കൂടാതെ നികുതികളും ബാധകമാണ്. ഒരു വർഷത്തിൽ 1,50,000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീ തിരികെ ലഭിക്കും. 90,000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീ 2250 രൂപയായി കുറയും.

American Express Membership Rewards Credit Card റീവാർഡ് പോയിൻറ്റുകൾ

വെൽക്കം ബെനഫിറ്റ് ആയി 4000 റിവാർഡ് പോയിൻറ്റുകൾ ലഭിക്കും. കാർഡ് പുതുക്കുമ്പോൾ 5000 റിവാർഡ് പോയിൻറ്റുകളും. ഇത് കാർഡ് പുതുക്കി 90 ദിവസത്തിനുള്ളിൽ അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്. ഒരു മെമ്പർഷിപ്പ് റിവാർഡ് പോയിൻറ്റ് 0.25 പൈസക്ക് തുല്യമാണ്. 1500 രൂപയോ അതിൽ കൂടുതലോയുള്ള ഇടപാടുകൾക്കായി 4 തവണ കാർഡ് ഉപയോഗിച്ചാൽ 1000 ബോണസ് പോയിൻറ്റ് പ്രതിമാസം ലഭിക്കും കൂടാതെ , 100000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ 1000 ബോണസ് പോയിൻറ്റുകളും ലഭിക്കും.

ഗോൾഡ് കളക്ഷൻ റിവാർഡ് പോയിൻറ്റുകൾ

18, 24 കാരറ്റ് ഗോൾഡ് കളക്ഷനിൽ നിന്ന് കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ റീവാർഡ് പോയിൻറ്റുകൾ റെഡീം ചെയ്യാം. എന്നാൽ രണ്ട് സ്കീമിന് കീഴിലുള്ള ഓഫറുകളും വ്യത്യസ്തമാണ്.

24 കാരറ്റ്

സ്റ്റേറ്റ്മെൻറ്റ് ക്രെഡിറ്റിനായി 24000 പോയിൻറ്റുകൾ റെഡീം ചെയ്യാം. കൂടാതെ 10000 രൂപയുടെ തനിഷ്ക്ക് വൌച്ചറും 14000 രൂപയുടെ താജ് വൌച്ചറും ലഭ്യമാണ്.

18 കാരറ്റ്

സ്റ്റേറ്റ്മെൻറ്റ് ക്രെഡിറ്റിനായി 18000 പോയിൻറ്റുകൾ റെഢീം ചെയ്യാം. 7000 രൂപയുടെ ആമസോൺ ഗിഫ്റ്റ് കാർഡ്, 9000 രൂപയുടെ താജ് വൌച്ചർ, 7000 രൂപയുടെ അമക്സ് ആഭ്യന്തര യാത്ര വൌച്ചർ എന്നിവയും ലഭ്യമാണ്.

സവിശേഷതകൾ
• തിരഞ്ഞെുത്ത റെസ്റ്റോറൻറ്റുകളിൽ 20% കിഴിവ്
• കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാണ്
• എച്ച്പിസിഎൽ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ഇന്ധന പർച്ചേസിന് ഇളവ് ലഭിക്കും

പോരായ്മകൾ
• ഇന്ധനം, ഇൻഷുറൻസ് തുടങ്ങിയ യൂട്ടിലിറ്റി പേയ്മെൻറ്റുകൾക്ക് റിവാർഡ് പോയിൻറ്റുകൾ ലഭ്യമല്ല.
• എയർപോർട്ട് ലോഞ്ച് അക്സസ് ഇല്ല.
• ഉയർന്ന സർവീസ് ചാർജ് കാരണം ഈ കാർഡ് എല്ലാ വ്യാപാര കേന്ദ്രങ്ങളിലും സ്വീകരിക്കുകയില്ല.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്