കടം ഒഴിവാക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Credit Card Tips
പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ ഭാവിയിൽ Credit Card വലിയ സാമ്പത്തിക ബാദ്ധ്യതകൾക്കു കാരണമാകും. കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൌണും കാരണം അനേകരുടെ ജോലി നഷ്ടപ്പെടുകയും ബിസിനസിൽ വലിയ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം കൂട്ടാൻ കാരണമായിട്ടുണ്ട്.
നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കുമ്പോൾ ഒരു ക്രെഡിറ്റ് പരിധി നിശ്ചയിച്ചിട്ടുണ്ടാവും. ഓരോ മാസവും ഈ ക്രെഡിറ്റ് പരിധിയിൽ കൂടുതൽ ചിലവഴിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ ഇത് ബാധിച്ചേക്കാം. ഭാവിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക.
1.നിശ്ചിത തിയതിയിൽ മുഴുവൻ തുകയും അടയ്ക്കുക
നിശ്ചിത തിയതിയിൽ കുടിശ്ശികയുള്ള മുഴുവൻ തുകയും അടയ്ക്കുക. കുടിശ്ശികയുടെ ഒരു വിഹിതം മാത്രം അടക്കാൻ ഓപ്ഷൻ ഉണ്ടെങ്കിലും മുഴുവൻ തുകയും നൽകുന്നത് അധിക പലിശ ഒഴിവാക്കാൻ സഹായിക്കും.
2. പലിശ രഹിത കാലയളവ്
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ ഒരു പലിശ രഹിത കാലയളവ് ലഭിക്കാറുണ്ട്. സാധാരണ 18 ദിവസം മുതൽ 45 ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കുടിശ്ശിക ഇല്ലാതെ മുഴുവൻ തുകയും അടച്ചുതീർക്കുന്നവർക്ക് മാത്രമേ ഇത്തരം ഇളവുകളുടെ ഗുണം ലഭിക്കുകയുള്ളൂ.
3. പണം പിൻവലിക്കുന്നത് ഒഴിവാക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് ഒഴിവാക്കുക. പണം പിൻവലിക്കുന്ന ദിവസം മുതൽ തിരികെ അടയ്ക്കുന്ന ദിവസം വരെ ഈ തുകയ്ക്ക് പലിശ നൽകേണ്ടിവരും. പലിശ രഹിത കാലയളവിലെ ആനുകൂല്യങ്ങളൊന്നും ഇതിനു ലഭിക്കുകയില്ല.
4. ബാലൻസ് തുക ഇഎംഐയായി മാറ്റുക
ക്രെഡിറ്റ് കാർഡിലെ ബാലൻസ് തുക മുഴുവനും തിരിച്ചടയ്ക്കാനാവുന്നില്ലെങ്കിൽ അവ ഇഎംഐയായി മാറ്റുവാൻ സാധിക്കും. ഇത് പ്രതിമാസം അടയ്ക്കേണ്ട തുക കുറയ്ക്കാൻ സഹായിക്കും. ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ കൈവശമുണ്ടെങ്കിൽ ബാലൻസ് തുക പലിശ കുറഞ്ഞ ഒരു ക്രെഡിറ്റ് കാർഡിലേക്ക് മാറ്റുന്നതും നല്ലതാണ്.
5. ഓട്ടോ ഡെബിറ്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുക
ലേറ്റ് പേയ്മൻറ്റുകളും അധിക പലിശയും ഒഴിവാക്കുന്നതിനായി ഓട്ടോ ഡെബിറ്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. കുടിശ്ശികകൾ നിശ്ചിത സമയത്ത് നിങ്ങളുടെ അക്കൌണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യുന്നതാണ്. ഭാഗികമായി തുക തിരിച്ചടയ്ക്കുന്നതിനുള്ള ഓപ്ഷനുകൾ ഉണ്ടെങ്കിലും മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നതാണ് നല്ലത്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്