Advertisement

ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിൽ 5000 രൂപ വീതം മാസം 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ എത്ര കിട്ടും | Mutual Fund SIP

Mutual Fund SIP : ധാരാളം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിൽ നിക്ഷേപങ്ങളും ചെലവുകളും ശരിയായ രീതിയിൽ ക്രമീകരിക്കേണ്ടത് ആവശ്യമാണ്. വരുമാനത്തിൻറ്റെ ഒരു നിശ്ചിത ശതമാനം സേവ് ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കണം. ഭാവിയിൽ ഉണ്ടാകുന്ന ചിലവുകളും സാമ്പത്തിക പ്രശ്നങ്ങളും നേരിടാൻ ഇത് സഹായിക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ്, ഇക്വിറ്റി മ്യൂച്ചൽ ഫണ്ട് എന്നിങ്ങനെ പല തരത്തിലുള്ള ദീർഘകാല നിക്ഷേപ പദ്ധതികൾ ഇന്ന് ലഭ്യമാണ്. മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളുടെ കാര്യത്തിൽ റിസ്ക് കൂടുതലാണെങ്കിലും ഉയർന്ന വരുമാനം നൽകുന്നവയാണ്.

Advertisement

എന്താണ് ഇക്വിറ്റി മ്യൂച്ചൽ ഫണ്ട്?

വിവിധ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകൾ. ഒറ്റത്തവണകളായോ എസ്ഐപി യായോ നിക്ഷേപിക്കാം. സ്മോൾ ക്യാപ്, മിഡ് ക്യാപ്, ലാർജ് ക്യാപ്, മൾട്ടി ക്യാപ് എന്നിങ്ങനെ പല തരത്തിലുള്ള ഇക്വിറ്റി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ ലഭ്യമാണ്. എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം എന്നതാണ് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളുടെ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ ഇവയ്ക്ക് മറ്റു നിക്ഷേപങ്ങളെക്കാൾ ലിക്വിഡിറ്റിയും കൂടുതലാണ്. കുറഞ്ഞസമയം കൊണ്ട് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ പണമാക്കി മാറ്റാൻ കഴിയും. ദീർഘകാല അടിസ്ഥാനത്തിൽ ഉയർന്ന വരുമാനം നൽകാൻ ഇക്വിറ്റികൾക്ക് കഴിവുള്ളതിനാൽ ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്, ആക്സിസ് മിഡ്ക്യാപ്പ് ഫണ്ട്, ഡിഎസ്പി മിഡ്ക്യാപ്പ് ഫണ്ട്, എസ്ബിഐ സ്മോൾക്യാപ്പ് ഫണ്ട് എന്നിവയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ.

എസ്ഐപി

മ്യൂച്ചൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെൻറ്റ് പ്ലാൻ. ഈ പദ്ധി പ്രകാരം ഒരാൾക്ക് ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ മ്യൂച്ചൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കും. ഒന്നിച്ച് ഒരു വലിയ തുക നിക്ഷേപിക്കുന്നതിന് പകരം ഇൻസ്റ്റാൾമെൻറ്റായ് നിക്ഷേപിക്കാൻ ഇത് സഹായിക്കും. എല്ലാ മാസവും ഇൻസ്റ്റാൾമെൻറ്റ് തുക ബാങ്ക് അക്കൌണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യാനുള്ള സൌകര്യവും ഇപ്പോൾ ലഭ്യമാണ്. പ്രതിമാസം 500 രൂപ മുതൽ ഇങ്ങനെ നിക്ഷേപിക്കാൻ സാധിക്കും. വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് നിക്ഷേപിക്കാൻ മ്യൂച്ചൽ ഫണ്ട് എസ്ഐപി സ്കീം സഹായിക്കും.

ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിൽ എസ്ഐപിയായി എങ്ങനെ നിക്ഷേപിക്കാം എന്ന് നോക്കാം 12% വളർച്ച നിരക്കിൽ പ്രതിമാസം 5000 രൂപ ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ 20 വർഷത്തിനുശേഷം മെച്യൂരിറ്റി തുക ഏകദേശം 50 ലക്ഷം രൂപയായി വർദ്ധിക്കും. ഇതിൽ 12 ലക്ഷം രൂപ നിക്ഷേപവും ബാക്കി തുക ലാഭവും ആയിരിക്കും. പ്രതിമാസം 10000 രൂപ നിക്ഷേപിക്കുമ്പോൾ മെച്യൂരിറ്റി തുക ഏകദേശം 1 കോടി രൂപയായിരിക്കും. 12% വളർച്ച നിരക്കിൽ പ്രതിമാസം 5000 രൂപ അല്ലെങ്കിൽ 10000 രൂപ 25 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ യഥാക്രമം 95 ലക്ഷം രൂപയും 1.9 കോടി രൂപയും മെച്യൂരിറ്റി തുകയായി ലഭിക്കും. പ്രതിമാസം 3000 രൂപ 30 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ മെച്യൂരിറ്റി തുകയായി ഏകദേശം 1 കോടി രൂപ ലഭിക്കും.

നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് നിക്ഷേപം നടത്താൻ ഉദ്ധേശിക്കുന്ന കാലയളവ് മുൻകൂട്ടി തീരുമാനിക്കുക. കൂടാതെ നിക്ഷേപം നടത്തുന്നതിന് കൃത്യമായ ലക്ഷ്യവും ഉണ്ടായിരിക്കണം. ഒരു സ്കീമിൽ മാത്രം നിക്ഷേപിക്കാതെ പല സ്കീമുകളിലായി നിക്ഷേപങ്ങൾ നടത്തുന്നത് റിസ്ക്ക് കുറയ്ക്കാൻ സഹായിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്