ഇൻഡസ്ഇൻഡ് ഐക്കോണിയ അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ് | IndusInd Iconia American Express Credit Card Review
IndusInd Iconia American Express Credit Card Review
ഇൻഡസ്ഇൻഡ് ബാങ്ക് അവതരിപ്പിച്ച ഒരു പ്രീമിയം ക്രെഡിറ്റ് കാർഡാണ് ഇൻഡസ്ഇൻഡ് ഐക്കോണിയ അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ്. റിവാർഡുകൾ, കോപ്ലിമെൻറ്ററി എയർപോട്ട് ലോഞ്ച് ആക്സസ്, ഗോൾഫ് പ്രിവിലേജസ്, കൺസേർജ് സേവനങ്ങൾ തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങൾ ഈ കാർഡ് നൽകുന്നുണ്ട്. ഈ കാർഡ് അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റ്ഫോമിലും വിസ പ്ലാറ്റ്ഫോമിലും ലഭ്യമാണ്. എങ്കിലും അമേരിക്കൻ എക്സ്പ്രസ് കാർഡിനാണ് വിസ കാർഡിനേക്കാളും കൂടുതൽ ആനുകൂല്യങ്ങളും റിവാർഡ് പോയിൻറ്റുകളും.
IndusInd Iconia American Express Credit Card യോഗ്യത മാനദണ്ഡങ്ങൾ
18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കാർഡിനു അപേക്ഷിക്കാം. കൂടാതെ നിങ്ങളുടെ മാസവരുമാനം 1 ലക്ഷം രൂപയിൽ കൂടുതലും ആയിരിക്കണം. സിബിൽ സ്കോർ 750 നു മുകളിൽ ഉള്ള ആളുകൾക്ക് കാർഡ് ലഭിക്കാൻ എളുപ്പമാണ്.
IndusInd Iconia American Express Credit Card ഫീസ്
വാർഷിക ഫീസ് ഇല്ലായെന്നതാണ് ഇൻഡസ്ഇൻഡ് ക്രെഡിറ്റ് കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. ഈ കാർഡിൻറ്റെ ജോയിനിംഗ് ഫീസ് 10,000 രൂപ + ജിഎസ്ടി ആണ്. ഇനി ജോയിനിംഗ് ഫീസ് 3,500 രൂപ അടയ്ക്കാനുള്ള ഒരു ഓപ്ഷനും ഉണ്ട്. പക്ഷേ 3500 രൂപയാണ് അടയ്ക്കുന്നതെങ്കിൽ വെൽക്കം ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല.
IndusInd Iconia American Express Credit Card വെൽക്കം ആനുകൂല്യങ്ങൾ
ജോയിനിംഗ് ഫീസായി 10,000 രൂപ അടയ്ക്കുന്നവർക്ക് ബാറ്റാ, വില്യം പെൻ, ടൈറ്റൻ, ഹൈഡ്സൈൻ, വുഡ് ലാൻഡ്, യാത്രാ, പ്യൂമ, ഡബിളിയൂ ഫോർ വിമെൻ, പിവിആർ സിനിമാസ്, ജിനി ആൻഡ് ജോണി, ചിക്കാഗോ പീറ്റ്സാ, ഫാബ് ഹോട്ടൽസ്, ലക്സ്, മോണ്ട് ബ്ലാങ്ക്, ആൽഡോ, പാൻറ്റലൂൺസ്, ലൂയ്സ് ഫിലിപ്പ്, ഹഷ് പപ്പീസ് എന്നീ ബ്രാൻഡുകളുടെ 10,000 രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൌച്ചേഴ്സ് ലഭിക്കുന്നു.
IndusInd Iconia American Express Credit Card റിവാർഡ് പോയിൻറ്റ്സ്
• ഓരോ റിവാർഡ് പോയിൻറ്റും 1 രൂപയ്ക്ക് തുല്യമാണ്.
• ഓരോ 100 രൂപ ചിലവഴിക്കുമ്പോൾ 1.5 റിവാർഡ് പോയിൻറ്റ്
• അവധി ദിനങ്ങളിൽ (ശനി, ഞായർ) 100 രൂപ ചിലവവിക്കുമ്പോൾ 2 റിവാർഡ് പോയിൻറ്റ്
• യൂട്ടിലിറ്റി ബിൽ പേയ്മൻറ്റുകൾ, ഇൻഷുറൻസ് പ്രീമിയം, ഗവൺമെൻറ്റ് ഫീസ്, എഡ്യുക്കേഷൻ ഫീസ് മുതലായവയ്ക്ക് 100 രൂപ ചിലവഴിക്കുമ്പോൾ 0.7 റിവാർഡ് പോയിൻറ്റ്
എയർപോട്ട് ലോഞ്ച് ആക്സസ്
അമേരിക്കൻ എക്സ്പ്രസ് ലോഞ്ച് പ്രോഗ്രാം വഴി ഓരോ ക്വാർട്ടറിലും 2 ആഭ്യന്തര എയർപോട്ട് ലോഞ്ച് ആക്സസ്.
ചെന്നൈ: ട്രാവൽ ക്ലബ്, കൊൽക്കത്ത: ട്രാവൽ ക്ലബ്, ഡെൽഹി: പ്ലാസ പ്രീമിയം ലോഞ്ച്, മുംബൈ: ഗുഡ് ടൈംസ് ബാർ, ഗോവ: പോർട്ട് ലോഞ്ച്, ഹൈദരബാദ്: പ്ലാസ പ്രീമിയം ലോഞ്ച്, ബാഗ്ലൂർ: പ്ലാസ പ്രീമിയം ലോഞ്ച് തുടങ്ങിയവയാണ് യോഗ്യമായ ലോഞ്ചുകൾ.
കൺസേർജ് സേവനങ്ങൾ
ഇൻഡസ്ഇൻഡ് ക്രെഡിറ്റ് കാർഡിൽ പ്രീ ട്രിപ്പ് അസിസ്റ്റൻസ്, ഹോട്ടൽ റിസർവേഷൻ, ഫ്ലൈറ്റ് ബുക്കിംഗ്, ഇവൻറ്റ്സ് ബുക്കിംഗ്, ഗിഫ്റ്റ് ഡെലിവറി തുടങ്ങി നിരവധി കൺസേർജ് സേവനങ്ങളും ലഭ്യമാണ്.
IndusInd Iconia American Express Credit Card ആനുകൂല്യങ്ങൾ
• ബുക്ക് മൈ ഷോ വഴി 200 രൂപയുടെ ഒരു മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മറ്റൊരു ടിക്കറ്റ് സൌജന്യമായി ലഭിക്കുന്നു.
• ഇന്ധനം നിറയ്ക്കുമ്പോൾ 1 ശതമാനം ഫ്യുവൽ സർചാർജ് എഴുതിത്തള്ളുന്നു.
• 25 ലക്ഷം രൂപയുടെ എയർ ആക്സിഡൻറ്റ് ഇൻഷുറൻസ് കവറേജ്
• 1 ലക്ഷം രൂപയുടെ ലോസ്റ്റ് ബാഗേജ് ഇൻഷുറൻസ് കവർ
• പാസ്പോർട്ട് നഷ്ടപ്പെട്ടാൽ 25,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ
• 25,000 രൂപയുടെ ഡിലേയ്ഡ് ഇൻഷുറൻസ് കവറേജ്.
IndusInd Iconia American Express Credit Card പോരായ്മകൾ
• എയർപോട്ട് ലോഞ്ച് ആക്സസ് മെട്രോ സിറ്റികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
• സ്വാഗത ആനുകൂല്യത്തിൻറ്റെ ഭാഗമായി നൽകുന്ന ബ്രാൻഡുകളുടെ ഗിഫ്റ്റ് വൌച്ചറുകൾ അധികം ഉപയോഗപ്രദമല്ല.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്