Advertisement

പ്രവാസികൾക്ക് ധനസഹായവുമായി കേരള സർക്കാർ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവയിലൂടെ പ്രവാസികൾക്ക് ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആയ പെൻഷൻ ലഭിക്കുന്ന പ്രവാസികൾക്ക് പെന്ഷന് പുറമെ ഒറ്റത്തവണ ധനസഹായമായി 1000 രൂപ നൽകും.ഇതുവഴി ഏകദേശം 15000 പേർക്ക് ആനുകൂല്യം ലഭിക്കും.ഇത് കൂടാതെ കോവിഡ് പോസ്റ്റിവ് ആകുന്നവർക്ക് അടിയന്തിര ധനസഹായം ആയി 10000 രൂപയും നൽകും.പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നുമാണ് ധനസഹായങ്ങൾ നൽകുന്നത്.

Advertisement

2020 ജനുവരില്‍ ഒന്നിനു ശേഷം വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയ വാലിഡ് പാസ്പോര്‍ട്ട്, ജോബ് വിസ എന്നിവ ഉള്ളവർക്കും ലോക്ക്ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും,വിസ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായവും നോര്‍ക്ക നല്‍കും.സ്വാന്തന പദ്ധതിയിലെ രോഗങ്ങളുടെ ലിസ്റ്റിൽ കോറോണയും ഉൾപ്പെടുത്തി.പെൻഷൻ ലഭിക്കാത്ത കൊറോണ പോസ്റ്റിവ് ആയ പ്രവാസികൾക്കും 10000 രൂപ നൽകും,

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്