Advertisement

കൊവിഡ് പ്രതിസന്ധി,പേഴ്‌സണൽ ലോൺ സൗകര്യവുമായി ബാങ്ക് ഓഫ് ബറോഡ

കൊറോണയെ തുടർന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണ്.ലോക്ക് ഡൗൺ മൂലം തൊഴിൽ മേഖല സ്തംഭിച്ചതും പണ ലഭ്യതയിലെ കുറവുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കുന്നു,പണ ലഭ്യതയിലെ പ്രശ്‌നം തരണം ചെയ്യുന്നതിനായി ആണ് ബാങ്ക് ഓഫ് ബറോഡ റീടൈൽ കസ്റ്റമേഴ്‌സിനായി പേർസണൽ ലോൺ സൗകര്യം അവതരിപ്പിച്ചത്.”ബറോഡ പേഴ്‌സണല്‍ ലോണ്‍ കോവിഡ്-19” എന്നാണ് പദ്ധതിയുടെ പേര്.

Advertisement

നിലവിൽ ബാങ്ക് ഓഫ് ബറോഡയിൽ ഭവന വായ്പ, വാഹന വായ്പ, വസ്തു ഈടില്‍മേലുളള വായ്പ എന്നിങ്ങനെ ഉള്ള വായ്പകൾ ഉണ്ടെങ്കിൽ നിങ്ങൾക്കും ബറോഡ പേഴ്‌സണല്‍ ലോണ്‍ കോവിഡ്-19 പ്രയോജനപ്പെടുത്താം.നിങ്ങളുടെ നിലവിലുള്ള ബ്രാഞ്ച് സന്ദർശിച്ചാൽ തടസങ്ങൾ ഒന്നും ഇല്ലാതെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ് പദ്ധതി.പ്രത്തേക പേഴ്സണൽ ലോൺ ആയതിനാൽ സാധാരണ ഈടാക്കുന്നതിനേക്കാളും കുറഞ്ഞ പലിശ മാത്രമേ ഈടാക്കൂ.സെപ്റ്റംബർ 30 വരെ ഈ ലോൺ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്