Advertisement

പോസ്റ്റ് ഓഫീസ് ഇടപാടുകളിൽ തട്ടിപ്പ് നേരിട്ടാൽ എന്ത്‌ ചെയ്യും

സാധാരണകാർക്ക് വളരെ എളുപ്പത്തിൽ ആരംഭിക്കാവുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. ഉയർന്ന പലിശയ്ക്കൊപ്പം സുരക്ഷയും വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളാണിവ. കേന്ദ്ര സർക്കാർ അംഗീകാരമുള്ള പദ്ധതികൾ ആയതുക്കൊണ്ട് തന്നെ പോസ്റ്റ് ഓഫീസ് ഇടപാടുകളിൽ എന്തെങ്കിലും തട്ടിപ്പുകളോ സാമ്പത്തിക നഷ്ടമോ ഉണ്ടായാൽ ഉപഭോക്താവിന് പരാതി സമർപ്പിക്കാനും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ക്ലെയിം ലഭിക്കാനും അവകാശമുണ്ട്.

Advertisement

തപാൽ വകുപ്പ് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് പോസ്റ്റ് ഓഫീസ് ഇടപാടുകളിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാലോ തട്ടിപ്പ് നേരിട്ടാലോ ഉപഭോക്താകൾക്ക് അക്കൌണ്ട് ആരംഭിച്ചിരിക്കുന്ന പോസ്റ്റ് ഓഫീസ് ശാഖയിൽ നേരിട്ട് ചെന്നോ അല്ലെങ്കിൽ ഇമെയിൽ, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് പോസ്റ്റ് തുടങ്ങിയ മാർഗങ്ങളിലൂടെയോ പരാതി സമർപ്പിക്കാവുന്നതാണ്. പരാതികൾ സമർപ്പിക്കുന്നതിന് ഒരു നിശ്ചിത സമയപരിധി ഇല്ലാത്തത് കൊണ്ട് തന്നെ ഉപഭോക്താകൾക്ക് തങ്ങളുടെ സൌകര്യം അനുസരിച്ച് പരാതി സമർപ്പിക്കാനാവും.

ആവശ്യമായ രേഖകൾ

തപാൽ വകുപ്പിൻറ്റെ സർക്കുലർ പ്രകാരം അപേക്ഷയോടൊപ്പം മതിയായ തിരിച്ചറിയൽ രേഖകളും സമർപ്പിക്കേണ്ടതാണ്. ഇതിനായി അപേക്ഷകൻ സാധുതയുള്ള ഫോട്ടോ ഐഡിയോടൊപ്പം വിലാസം തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയ ഏതെങ്കിലും രേഖകൾ ഉപയോഗിക്കാവുന്നതാണ്. ക്ലെയിമിൻറ്റെ സ്വഭാവമനുസരിച്ച് പാസ്ബുക്ക്, നിക്ഷേപത്തിൻറ്റെ രസീത്, സർട്ടിഫിക്കേറ്റ് തുടങ്ങിയവ സമർപ്പിക്കേണ്ടതായി വന്നേക്കാം. ആവശ്യമെങ്കിൽ ഇത്തരം രേഖകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണം. നേരിട്ടല്ല പരാതി സമർപ്പിക്കുന്നതെങ്കിൽ ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെയാണ് പരാതികൾ സമർപ്പിക്കേണ്ടത്?

1. പോസ്റ്റ് ഓഫീസ് ഇടപാടുകളിൽ തട്ടിപ്പ് നേരിടുന്ന പക്ഷം ഉപഭോക്താക്കൾ തങ്ങൾ അക്കൌണ്ട് ആരംഭിച്ചിരിക്കുന്ന പോസ്റ്റ് ഓഫീസിൽ നേരിട്ട് ചെന്ന് പരാതി സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ ഇമെയിൽ, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് പോസ്റ്റ് തുടങ്ങിയ ഏതെങ്കിലും മാർഗത്തിലൂടെയും പരാതികൾ സമർപ്പിക്കാൻ സാധിക്കും.
2. തപാൽ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിശ്ചിത അപേഷ ഫോറത്തിൽ വേണം അപേക്ഷ സമർപ്പിക്കുവാൻ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് തപാൽ വകുപ്പിൻറ്റെ ഔദ്യോഗിക വൈബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ലഭ്യമാണ്.
3. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ആവശ്യമാണ്. പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയ ഏതെങ്കിലും രേഖകൾ തിരിച്ചറിയൽ രേഖയായി സമർപ്പിക്കാവുന്നതാണ്.
4. ക്ലെയിമിൻറ്റെ സ്വഭാവമനുസരിച്ച് പാസ്ബുക്ക്, നിക്ഷേപത്തിൻറ്റെ രസീത്, സർട്ടിഫിക്കേറ്റ് തുടങ്ങിയവ സമർപ്പിക്കേണ്ടതായി വന്നേക്കാം. ആവശ്യമെങ്കിൽ ഇത്തരം രേഖകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണം.
5. പ്രശ്നം തീർപ്പാക്കിയ ശേഷം അസ്സൽ രേഖകളുടെ പകർപ്പ് വാങ്ങി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

രേഖകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പരാതികൾ സ്വീകരിക്കുന്നതാണ്. അപേക്ഷ സ്വീകരിച്ച് കുറഞ്ഞത് 7 ദിവസത്തിനുള്ളിൽ തന്നെ അതിന്മേൽ വേണ്ട നടപടികൾ ആരംഭിക്കുന്നതാണ്. അപേക്ഷ സ്വീകരിച്ച് 10 ദിവസത്തിനുള്ളിൽ അത് ഡിവിഷണൽ ഓഫീസർക്ക് മുന്നിൽ സമർപ്പും. മതിയായ പരിശോധനകൾക്ക് ശേഷം പരാതിക്കാരന് രജിസ്ട്രേഷൻ നമ്പർ നൽകുന്നതാണ്. രജിസ്ട്രേഷൻ നമ്പർ നൽകുന്ന ദിവസമാണ് രജിസ്ട്രേഷൻ തിയതിയായി കണകാക്കുന്നത്. രജിസ്ട്രേഷൻ തിയതി മുതൽ 25 ദിവസത്തിനുള്ളിൽ പരാതി തീർപ്പാക്കുകയും ക്ലെയിം തുക 30 ദിവസത്തിനുള്ളിൽ ഉപഭോക്താവിൻറ്റെ അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്