വളരെ റിസ്ക്ക് കുറഞ്ഞ നിക്ഷേപ പദ്ധതികളിലൊന്നാണ് സ്ഥിരനിക്ഷേപങ്ങൾ. പൊതുമേഖല ബാങ്കുകൾക്ക് പുറമേ സ്വകാര്യ മേഖല ബാങ്കുകളിലും സ്മോൾ ഫിനാൻസ് ബാങ്കുകളിലും സ്ഥിരനിക്ഷേപങ്ങൾ ആരംഭിക്കാവുന്നതാണ്. നിക്ഷേപകർക്ക് തന്നെ നിക്ഷേപ കാലാവധി തിരഞ്ഞെടുക്കാം എന്നതാണ് സ്ഥിരനിക്ഷേപങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും കുറഞ്ഞത് 7 ദിവസം മുതൽ 10 വർഷത്തേക്ക് വരെയാണ് സ്ഥിരനിക്ഷേപങ്ങളുടെ കാലാവധി. കൂടാതെ ബാങ്കുകളിൽ സ്ഥിരനിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. 5 വർഷത്തെ സ്ഥിരനിക്ഷേപത്തിന് ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
Date : Aug 1 – 2021
പൊതുമേഖല ബാങ്കുകൾ
5 വർഷത്തെ സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന പൊതുമേഖല ബാങ്കുകൾ ഇവയാണ്.
ബാങ്ക് | പലിശ നിരക്ക് |
ബാങ്ക് ഓഫ് ബറോഡ | 5.25 % – 6.25 % |
യൂണിയൻ ബാങ്ക് | 5.50 % – 6 % |
കാനറ ബാങ്ക് | 5.50 % – 6 % |
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് | 5.30 % – 5.80 % |
ഇന്ത്യൻ ബാങ്ക് | 5.25 % – 5.75 % |
സ്വകാര്യമേഖല ബാങ്കുകൾ
സ്വകാര്യമേഖല ബാങ്കുകൾ 5 വർഷത്തെ സ്ഥിരനിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആർബിഎൽ ബാങ്ക്, ഡിസിബി ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് സ്ഥിരനിക്ഷേപത്തിന് ഏറ്റവും കൂടുതൽ പലിശ നൽകുന്ന സ്വകാര്യമേഖല ബാങ്കുകൾ.
ബാങ്ക് | പലിശ നിരക്ക് |
ആർബിഎൽ ബാങ്ക് | 6.50 % – 7 % |
ഡിസിബി ബാങ്ക് | 6.50 % – 7 % |
യെസ് ബാങ്ക് | 6.25 % – 6.75 % |
ഇൻഡസ് ഇൻഡ് ബാങ്ക് | 6 % – 6.50 % |
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് | 5.75 % – 6.25 % |
ആർബിഎൽ ബാങ്ക് സാധാരണ നിക്ഷേപകർക്ക് 6.50 ശതമാനവും മുതിർന്ന പൌരന്മാർക്ക് 7 ശതമാനവുമാണ് സ്ഥിരനിക്ഷേപത്തിന് പലിശ നൽകുന്നത്. ജൂലൈ രണ്ട് മുതലാണ് ഈ പലിശ നിരക്ക് നിലവിൽ വന്നത്. മെയ് 15 മുതൽ ഡിസിബി ബാങ്കും 6.25 മുതൽ 7 ശതമാനം വരെയാണ് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക്.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
പൊതുമേഖല ബാങ്കുകൾക്കും സ്വകാര്യമേഖല ബാങ്കുകൾക്കും പുറമേ ഇപ്പോൾ സ്മോൾ ഫിനാൻസ് ബാങ്കുകളും നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഉയർന്ന പലിശ നിരക്കാണ് 5 വർഷത്തെ സ്ഥിരനിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. ഏതൊക്കെ സ്മോൾ ഫിനാൻസ് ബാങ്കുകളിലാണ് സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്നതെന്ന് നോക്കാം.
ബാങ്ക് | പലിശ നിരക്ക് |
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് | 6.75 % – 7.25 % |
ജന സ്മോൾ ഫിനാൻസ് ബാങ്ക് | 6.50 % – 7 % |
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് | 7 % |
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് | 6.25 % – 6.75 % |
സൂരോദയ് സ്മോൾ ഫിനാൻസ് ബാങ്ക് | 6.25 % – 6.50 % |
സ്ഥിരനിക്ഷേപങ്ങൾക്ക് ഇപ്പോൾ 7 ശതമാനം വരെയാണ് ąമാക്സിമം പലിശ നൽകുന്നത്. 5 വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാനും അല്ലെങ്കിൽ കാലാവധി പുതുക്കാനുമുള്ള ഓപ്ഷനും ബാങ്കുകൾ നിക്ഷേപകർക്ക് നൽകുന്നുണ്ട്. വിപണിയിലെ നഷ്ടസാധ്യതകൾ ഇത്തരം നിക്ഷേപങ്ങളെ ബാധിക്കില്ലാത്തതുക്കൊണ്ട് തന്നെ സ്ഥിരനിക്ഷേപങ്ങൾ തീർച്ചയായും റിസ്ക്ക് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് യോജിച്ച നിക്ഷേപ മാർഗമാണ്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്