Advertisement

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ബാങ്കുകളുടെ പ്രവർത്തന സമയം

Bank working hours in different districts of Kerala

Advertisement

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ കൊറോണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ സോണുകളായി തിരിച്ചു ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തി.ഇതിനെ തുടർന്ന് ബാങ്കുകളുടെ പ്രവർത്തന സമയവും പുനർ ക്രമീകരിച്ചിട്ടുണ്ട്.റെഡ് സോണുകൾ അല്ലാത്ത സ്ഥലങ്ങളിൽ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ തുറന്നു പ്രവർത്തിക്കും.റെഡ് സോണിൽ പെട്ട സ്ഥലങ്ങളിൽ ബാങ്കുകൾ രാവിലെ പത്തു പണി മുതൽ ഉച്ചക്ക് രണ്ടു വരെ മാത്രമാകും പ്രവർത്തിക്കുക.ലോക്ക് ഡൌൺ തീരുന്ന മെയ് മൂന്നു വരെ ഇത് തുടരും.

ബാങ്കുകൾ മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇത് പാടില്ല എന്നും വെട്ടി ചുരുക്കിയ ജീവനക്കാരെ വെച്ച് മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നും ഗവർമെന്റ് നിർദേശം ഉണ്ട്.പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ലോക്ക്ഡൌണിൽ ചില ഇളവുകൾ നൽകിയിരിക്കുന്നത്.എന്നിരുന്നാലും സാമൂഹിക അകലവും സാനിറ്റൈസർ ഉപയോഗം ,കൈ കഴുകൽ എന്നിവ തുടരേണ്ടതുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്