Advertisement

വിപണി ഉയർന്നിരിക്കുമ്പോൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

മ്യൂച്വൽ ഫണ്ടിൽ ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നവരാണ് നിങ്ങളെങ്കിൽ വിപണി ഉയർന്നിരിക്കുന്ന സമയത്ത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ല. എന്നാൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചിട്ട് വേണം നിക്ഷേപം നടത്തുവാൻ.

Advertisement

എസ്ഐപി

വിപണിയിലെ ചാഞ്ചാട്ടങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് തീരുമാനം എടുക്കാൻ കഴിയാത്തവരാണ് നിങ്ങളെങ്കിൽ സിസ്റ്റമാറ്റിക് ഇൻവസ്റ്റമെൻറ്റ് പ്ലാൻ അഥവാ എസ്ഐപി തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ ഉചിതം. നിങ്ങൾക്ക് ഇഷ്ടമുള്ള തുക നിശ്ചിത ഇടവേളകളിൽ എസ്ഐപിയിലൂടെ നിക്ഷേപിക്കാം. എസ്ഐപി തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ നിക്ഷേപം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാനും കഴിയും. നിങ്ങൾ കൃത്യമായി നിക്ഷേപം നടത്തുന്നതുകൊണ്ട് ചിലപ്പോൾ വില കുറഞ്ഞിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കൂടുതൽ യൂണിറ്റുകൾ വാങ്ങിക്കുവാൻ സാധിക്കും. അതുപോലെ വില ഉയർന്നിരിക്കുന്ന സമയത്ത് കുറച്ച് യൂണിറ്റുകളും. ഇങ്ങനെ ദീർഘകാലത്തേക്ക് നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ ശരാശരി ചിലവ് കുറച്ചു കൊണ്ടുവരാനും സാധിക്കും. ഇതാണ് എസ്ഐപിയുടെ മറ്റൊരു നേട്ടം.

ഫണ്ടിൻറ്റെ പ്രകടനം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനു മുമ്പ് ഫണ്ടിൻറ്റെ പ്രകടനം വിലയിരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പലരും ഫണ്ടിൻറ്റെ കുറച്ചു കാലത്തെ പ്രകടനം വിലയിരുത്തിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. എന്നാൽ ഇത് ശരിയായ രീതിയല്ല. ദീർഘകാലത്തെ ഫണ്ടിൻറ്റെ പ്രകടനം വിലയിരുത്തി വേണം തീരുമാനങ്ങൾ എടുക്കാൻ. കുറഞ്ഞത് മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള ഫണ്ടിൻറ്റെ പ്രകടനം വിലയിരുത്തണം.

പോർട്ട് ഫോളിയോ വൈവിധ്യവത്കരണം

നിക്ഷേപകർ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം പോർട്ട് ഫോളിയോ വൈവിധ്യവത്കരണം ആണ്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഒരു വിഭാഗത്തിൽ മാത്രം നിക്ഷേപിക്കാതെ പല വിഭാഗങ്ങളിലായി വേണം നിക്ഷേപം നടത്തുവാൻ. ഇത് നിങ്ങളുടെ നഷ്ടസാദ്ധ്യ കുറയ്ക്കാൻ സഹായിക്കും. ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, ബാങ്കിംഗ്, ഓട്ടോമൊബൈൽ എന്നിങ്ങനെ വൈവിധ്യവത്ക്കരിച്ചായിരിക്കണം നിങ്ങളുടെ പോർട്ട് ഫോളിയോ.

സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ

വിപണിയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽ നിന്നും സുരക്ഷിതരായിരിക്കാനുള്ള ഒരു മാർഗ്ഗമാണ് സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ. നിങ്ങളുടെ നിക്ഷേപം പിൻവലിക്കുന്നതിനു പകരം നിങ്ങൾക്ക് അത് ഡെറ്റ് ഫണ്ടുകളിലും ഇൻറ്റർനാഷണൽ ഫണ്ടുകളിലും കൊമ്മോഡിറ്റി ഫണ്ടുകളിലും നിക്ഷേപിക്കാം. വിപണിയിൽ തകർച്ചകൾ ഉണ്ടായാലും ഇത് നിങ്ങളുടെ പോർട്ട് ഫോളിയോ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും.

നിക്ഷേപ ലക്ഷ്യം

നിങ്ങൾ നിക്ഷേപം നടത്തുന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന് വീട് വാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെൻറ്റ് ജീവിതം എന്നിങ്ങനെ നിങ്ങളുടെ നിക്ഷേപത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. നിങ്ങൾക്ക് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം തുടർന്ന് കൊണ്ടുപോകാൻ സാധിക്കും. വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങളൊന്നും നിങ്ങളെ ബാധിക്കുകയില്ല.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്