വസ്തു ഈടിന്മേൽ 15 ലക്ഷം രൂപ വരെ 10% താഴെ വായ്പ നൽകുന്ന 17 ബാങ്കുകളും ഇഎംഐ നിരക്കും
വളരെ എളുപ്പത്തിൽ ലഭിക്കുന്ന ദീർഘകാല വായ്പകളിൽ ഒന്നാണ് മോർട്ട്ഗേജ് ലോൺ. ഇപ്പോൾ സർക്കാർ ബാങ്കുകളിൽ നിന്ന് മാത്രമല്ല സ്വകാര്യ ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വളരെ കുറഞ്ഞ പലിശ നിരക്കിൽ വാസയോഗ്യമോ വാണിജ്യപരമോ ആയ വസ്തുകൾക്ക് എതിരെ വായ്പ ലഭിക്കുന്നതാണ്. സാധാരണ വ്യക്തിഗത വായ്പകളും അല്ലെങ്കിൽ ബിസിനസ്സ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം വായ്പകളുടെ പലിശ നിരക്ക് വളരെ കുറവാണ്.
വസ്തുവകകൾക്ക് എതിരായ വായ്പകൾ ഭവന നവീകരണം, ആശുപത്രി ചിലവുകൾ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങി ചിലവേറിയ കാര്യങ്ങൾക്ക് ഉപയോഗപ്രദമാണ്. പല ബാങ്കുകളും ഈട് നൽകിയ വസ്തുവിൻറ്റെ 65 ശതമാനം വരെ വായ്പ നൽകുന്നവയാണ്. എന്നിരുന്നാലും വസ്തുവിൻറ്റെ വിപണി മൂല്യത്തിന് അനുസരിച്ച് 70 – 80 ശതമാനം വരെ വായ്പ നൽകുന്ന ബാങ്കുകളുമുണ്ട്. വസ്തുവിന് അനുസരിച്ച് വായ്പയുടെ നിബന്ധനകളിലും വ്യവസ്ഥങ്ങളിലും വായ്പ തുകയിലും വ്യത്യാസമുണ്ടാകാം.
ഇനി വസ്തുവിന് എതിരെ 15 ലക്ഷം രൂപ വരെ 10% താഴെ പലിശ നിരക്കിൽ Loan നൽകുന്ന ബാങ്കുകളും ഇഎംഐയും നോക്കാം
ബാങ്ക് |
പലിശ നിരക്ക് | ഇഎംഐ |
എച്ച്ഡിഎഫ്സി ബാങ്ക് | 8% | 18199 |
ബാങ്ക് ഓഫ് ബറോഡ | 8.20% | 18358 |
ഐഡിബിഐ ബാങ്ക് | 8.25% | 18398 |
ബാങ്ക് ഓഫ് മഹാരാഷ്ട്ര | 8.55% | 18638 |
പഞ്ചാബ് നാഷണൽ ബാങ്ക് | 8.70% | 18759 |
കരൂർ വൈസൈ ബാങ്ക് | 8.70% | 18759 |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | 8.80% | 18839 |
ഐസിഐസിഐ ബാങ്ക് | 8.85% | 18880 |
ബാങ്ക് ഓഫ് ഇന്ത്യ | 8.85% | 18880 |
ജെ&കെ ബാങ്ക് | 9.20% | 19164 |
പഞ്ചാബ് & സിന്ധ് ബാങ്ക് | 9.35% | 19287 |
യുസിഒ ബാങ്ക് | 9.45% | 19369 |
കൊട്ടക് മഹീന്ദ്ര ബാങ്ക് | 9.50% | 19410 |
സെൻട്രൽ ബാങ്ക് | 9.70% | 19574 |
ഇന്ത്യൻ ഓവർസീസ് ബാങ്ക് | 9.75% | 19616 |
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ | 9.80% | 19657 |
കാനറ ബാങ്ക് | 9.95% | 19781 |
വസ്തു ഈടിന്മേൽ വായ്പ എടുക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം
വായ്പ കാലാവധി
വസ്തുകൾക്ക് എതിരെ സാധാരണ വായ്പ നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിലാണ്. പൊതുവേ 12 മാസം മുതൽ 20 വർഷം വരെയാണ് ഇത്തരം വായ്പകളുടെ കാലാവധി.
വസ്തുവിൻറ്റെ മൂല്യം
വസ്തുകൾക്കെതിരെ വായ്പ നൽകുമ്പോൾ വായ്പ തുക നിശ്ചയിക്കുന്നത് അവയുടെ മൂല്യത്തിന് അനുസരിച്ചാണ്. നിലവിലെ വിപണി മൂല്യത്തിന് അനുസരിച്ചാണ് തുക നിശ്ചയിക്കുന്നത്. സാധാരണ ഈട് നൽകുന്ന വസ്തുവിൻറ്റെ 60 ശതമാനം വരെ ബാങ്കുകൾ വായ്പയായി നൽകാറുണ്ട്.
വസ്തുവിൻറ്റെ ഉടമസ്ഥാവകാശം
വസ്തുവിന്മേൽ വായ്പ നൽകുമ്പോൾ എപ്പോഴും ഈട് നൽകുന്ന വസ്തുവിൻറ്റെ ഉടമസ്ഥാവകാശം എല്ലാ ബാങ്കുകളും പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ്. ഉടമസ്ഥതയുമായി ബന്ധപ്പെട്ട് തർക്കമുള്ള വസ്തുവിന് പൊതുവേ വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടാണ്.
തിരിച്ചടവ് ശേഷി
നിങ്ങളുടെ വരുമാനം, തിരിച്ചടവ് ശേഷി, ക്രെഡിറ്റ് സ്കോർ എന്നിവ പരിഗണിച്ചായിരിക്കും എല്ലാ ബാങ്കുകളും വായ്പ നൽകുന്നത്. അതുക്കൊണ്ട് തന്നെ എപ്പോഴും ഉയർന്ന ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താൻ ശ്രദ്ധിക്കുക. ഉയർന്ന ക്രെഡിറ്റ് പ്രൊഫൈൽ ഉള്ളവർക്ക് പിന്നീടും വായ്പകൾ ലഭിക്കാൻ എളുപ്പമാണ്.
പലിശ നിരക്ക്
നിങ്ങൾക്ക് ലോൺ തരുന്ന സ്ഥാപനത്തിനും നിങ്ങളുടെ വരുമാനത്തിനും അനുസരിച്ച് വായ്പയുടെ പലിശ നിരക്കിൽ വ്യത്യസമുണ്ടാകാം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ പലിശ നിരക്ക് 10.50% നും 14.50% നും ഇടയിലാണ്. എന്നാൽ ശമ്പളമുള്ള വായ്പകാർക്ക് 10.10% – 11.50% പലിശ നിരക്കിലും വായ്പകൾ ലഭ്യമാണ്.
ഇഎംഐ ഓപ്ഷൻ
ഇപ്പോൾ എല്ലാ ബാങ്കുകളും വായ്പ തിരിച്ചടവിന് ഇഎംഐ ഓപ്ഷൻ ൻൽകുന്നുണ്ട്. നിങ്ങൾക്ക് കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയുന്ന ഇഎംഐ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് അധിക പലിശ നിരക്ക് ഫൈൻ തുടങ്ങീ അധിക ചിലവുകളായി മാറാൻ സാധ്യതയുണ്ട്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്