Advertisement

റീട്ടെയിൽ നിക്ഷേപകർ ഒഴിവാക്കേണ്ട 6 നിക്ഷേപ പിഴവുകൾ


1. സാമ്പത്തിക ലക്ഷ്യങ്ങളുടെ അഭാവം

Advertisement

റിട്ടയർമെൻറ്റ്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, തുടങ്ങീയ സാമ്പത്തിക ചിലവുകൾ എളുപ്പത്തിൽ നേരിടുന്നതിനാണ് പലരും നിക്ഷേപങ്ങൾ നടത്തുന്നത്. അതുക്കൊണ്ട് തന്നെ നിക്ഷേപിക്കുമ്പോൾ തീർച്ചയായും ഒരു നിക്ഷേപ ലക്ഷ്യം ഉണ്ടായിരിക്കണം. നിങ്ങളുടെ നിക്ഷേപ ലക്ഷ്യം നേരിടുന്നതിന് ശരിയായ മേഖലകളിൽ നിക്ഷേപിക്കുകയും ചെയ്യണം. അതായത് നിങ്ങളുടെ നിക്ഷേപലക്ഷ്യത്തിന് അനുസരിച്ച് ഹ്രസ്യകാലടിസ്ഥാനത്തിലോ ദീർഘകാലടിസ്ഥാനത്തിലോ നിക്ഷേപങ്ങൾ നടത്താൻ ശ്രദ്ധിക്കുക.

2. പണപ്പെരുപ്പം അവഗണിക്കുന്നു

പല നിക്ഷേപകരും പണപ്പെരുപ്പം അവഗണിക്കാറുണ്ട്. പണത്തിൻറ്റെ മൂല്യം കുറയുന്നതോടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം നിറവേറ്റുന്നത് ബുദ്ധിമുട്ടാവും. പണപ്പെരുപ്പത്തെ മറികടന്ന് നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏറ്റവും മികച്ച മാർഗം കണ്ടെത്തി വേണം നിക്ഷേപിക്കുവാൻ.

3. ഒരു മേഖലയിൽ തന്നെ ഉള്ള നിക്ഷേപം

ഒരു മേഖലയിൽ മാത്രം നിക്ഷേപം നടത്താതെ പല മേഖലകളിലായി നിക്ഷേപം നടത്തണം.വൈവിധ്യവൽക്കരണം വഴി നിങ്ങൾക്ക് നിങ്ങളുടെ പണം നഷ്ടമാവുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

4. എമർജൻസി ഫണ്ട് നിലനിർത്താതിരിക്കുക

ഇഎംഐ, Loan , ഇൻഷുറൻസ് പ്രീമിയം, വാടക, കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് തുടങ്ങിയ ചിലവുകൾ നേരിടുന്നതിന് വേണ്ടി എപ്പോഴും ഒരു എമർജൻസി ഫണ്ട് നിലനിർത്തേണ്ടതാണ്. എമർജൻസി ഫണ്ട് ഇല്ലെങ്കിൽ ജോലി നഷ്ടം, അസുഖങ്ങൾ തുടങ്ങീ അപ്രതീക്ഷിതമായ സാമ്പത്തിക അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾ വീണ്ടെടുക്കേണ്ടതായി വന്നേക്കാം. ഇത് നിങ്ങളുടെ നിക്ഷേപ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കും.

5. നിക്ഷേപം ഇൻഷുറൻസുമായി കൂട്ടികലർത്തുക

പല നിക്ഷേപകരും ഇൻഷുറൻസിനെ നിക്ഷേപവുമായി കൂട്ടികലർത്തുന്ന പതിവുണ്ട്. ഇതുവഴി മണിബാക്ക് പോളിസികളിലും എൻഡോവ്മെൻറ്റ് പോളിസികളിലും നിക്ഷേപം നടത്തുന്നു. ഇവ ഉപഭോക്താകൾക്ക് മതിയായ ലൈഫ് പരിരക്ഷ നൽകുന്നില്ല എന്ന് മാത്രമല്ല വളരെ കുറഞ്ഞ ലിക്വിഡിറ്റി ഉപകരണങ്ങളുമാണ്. കൂടാതെ ഇൻഷുറൻസ് പോളിസികൾക്ക് ഏറ്റവും കുറഞ്ഞത് 5 വർഷത്തെ ലോക്ക് ഇൻ പീരിയഡും ബാധകമാണ്. എന്നാൽ നിക്ഷേപത്തിൻറ്റെ കാര്യത്തിൽ ഇത്തരം ലോക്ക് ഇൻ പീരിയഡുകൾ ഇല്ല. അതുക്കൊണ്ട് തന്നെ നിക്ഷേപകർക്ക് ഓഹരികൾ എപ്പോൾ വേണമെങ്കിലും വാങ്ങുകയോ വിൽക്കുകയോ ചെയ്യാവുന്നതാണ്.

6. വികാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു

റീട്ടെയിൽ നിക്ഷേപകർ പലപ്പോഴും വികാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നവരാണ്. അതുക്കൊണ്ട് തന്നെ നിക്ഷേപ തീരുമാനങ്ങൾ എടുക്കുമ്പോൾ തെറ്റ് പറ്റാനുള്ള സാധ്യതയും കൂടുതലാണ്. ശരിയായ തീരുമാനം എടുക്കാൻ സാധിക്കാത്തവർക്ക് അച്ചടക്കമുള്ള നിക്ഷേപം ഉറപ്പാക്കുന്നതിന് എസ്ഐപികൾ വഴി മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. ഇവ സ്ഥിരമായ നിക്ഷേപം ഉറപ്പുവരുത്താൻ നിങ്ങളെ സഹായിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്