Advertisement

ഇസാഫ് ബാങ്കിന്റെ കോവിഡ് കെയർ ലോൺ

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് കോവിഡ് കെയർ ലോൺ അവതരിപ്പിച്ചു.കൊറോണയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരെ ലക്ഷ്യംവെച്ചാണ് പുതിയ വായ്പ പദ്ധതി.34 മാസം വായ്പ കാലാവധി ഈ വായ്പ പദ്ധതിയിലൂടെ 5,000 രൂപ മുതൽ 30,000 രൂപ വരെ വായ്പയായി ലഭിക്കും.ഇസാഫ് ബാങ്കിന്റെ എല്ലാ മൈക്രോ ബാങ്കിങ് കസ്റ്റമേഴ്‌സിനും ഈ സൗകര്യം ഉപയോഗിക്കുവാനായി സാധിക്കും.

Advertisement

ഉദ്ധാൻ വായ്പ പദ്ധതിയുടെ ഭാഗമായി ആണ് പുതിയ വായ്പ പദ്ധതി.അപ്രതീക്ഷിത ദുരന്തങ്ങളിൽ പെടുന്നവർക്കുള്ള ഒരു വായ്പാ പദ്ധതി ആണ് ഇത്.വായ്പ എടുത്ത ശേഷം തിരിച്ചടവിന്റെ തുടക്കത്തിൽ ആദ്യ നാല് മാസം അവധിയും ലഭിക്കും.മാത്രമല്ല ഈ വായ്പക്ക് പ്രോസസിങ് ഫീസും ഇല്ല ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്