Advertisement

ഇന്നത്തെ സാമ്പത്തിക വാർത്തകൾ | നവംബര്‍ 18, 2021

  • സ്വർണ്ണ വില വർധിച്ചു

Advertisement

സംസ്ഥാനത്തു സ്വർണ്ണ വില വർധിച്ചു.സ്വർണ്ണ വില ഗ്രാമിന് 10 രൂപ ഉയർന്ന് 4600 രൂപയായി.പവന് 36,800 രൂപയാണ് ഇന്നത്തെ വില.

  • എസ്‌ബിഐ ഈസി റൈഡ്‌ പ്രീ അപ്പ്രൂവ്ഡ് ലോൺ അവതരിപ്പിച്ചു

എസ്ബിഐ കസ്റ്റമേഴ്‌സിന് യോനോ ആപ്പ് വഴി ഇരുചക്ര വാഹന വായ്‌പ നേടാം.എസ്‌ബിഐ ഈസി റൈഡ്‌ എന്ന സ്കീമിലൂടെ പ്രീ അപ്പ്രൂവ്ഡ് ആയി 20000 രൂപ മുതൽ 3 ലക്ഷം രൂപ വരെ വായ്പ നേടാം.വായ്‌പ കാലാവധി പരമാവധി 4 വര്‍ഷവും വാര്‍ഷിക പലിശ നിരക്ക്‌ 10.5 ശതമാനവും ആയിരിക്കും.വാഹനത്തിന്റെ ഓൺ റോഡ് വിലയുടെ 85 ശതമാനം ഇത്തരത്തിൽ വായ്പ ആയി നേടാം.

  • ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി ഈ വർഷമില്ല, അടുത്ത വര്‍ഷം ആദ്യം എത്തിയേക്കും

ഈ വര്‍ഷം ഡിസംബറില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിസിഡി) അവതരിപ്പിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ .എന്നാൽ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അടുത്ത വർഷം ) ഏപ്രില്‍-ജൂണ്‍ പാദത്തിൽ ആദ്യ ഘട്ടം പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ട്.ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പായി സിബിസിഡി എത്താനാണ് സാധ്യത.

  • വിപണിയിൽ ഇന്നും ഇടിവ്

വിപണി ഇന്നും നഷ്ടത്തിൽ തന്നെ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 433.05 പോയ്ന്റ് ഇടിഞ്ഞ് 59575.28 പോയ്ന്റിലും നിഫ്റ്റി 133.90 പോയ്ന്റ് ഇടിഞ്ഞ് 17764.80 ലും ക്ലോസ് ചെയ്തു.

  • പേ ടി എം നു നഷ്ടത്തിൽ തുടക്കം

രാജ്യത്തെ ഏറ്റവും വലിയ ഐപിഓ യുമായി എത്തിയ പേ ടി എം നഷ്ടത്തിൽ ലിസ്റ്റ് ചെയ്തു.ഇഷ്യുവിലയായ 2,150 രൂപയിൽനിന്ന് 200 രൂപ നഷ്ടത്തിലാണ് വിപണിയിൽ ലിസ്റ്റ് ചെയ്തത്.പിന്നാലെ കനത്ത ഇടിവ് രേഖപ്പെടുത്തി.26ശതമാനം താഴ്ന്ന് 1,586 രൂപയിലെത്തി.

  • ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിലെത്തരുത്, യുവാക്കളെ അപകടത്തിലാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി

ആസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ ആണ് പ്രധാനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിൽ എത്താതിരിക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിയ്ക്കണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

  • സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂട്ടിയേക്കും

വൈദ്യുതി ബോർഡിന് സാമ്പത്തിക ബാധ്യത ,സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂട്ടിയേക്കും .സൂചന അനുസരിച്ചു കുറഞ്ഞത് 10ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെടും. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്