Advertisement

രത്തൻ ടാറ്റായുടെ ഒരു ദിവസത്തെ വരുമാനം എത്രയെന്നു അറിയാമോ ? ഇന്നത്തെ സാമ്പത്തിക വാർത്തകൾ

  • സ്വർണവില ഉയർന്നു

Advertisement

സംസ്ഥാനത്ത് സ്വർണ്ണവില ഗ്രാമിന് 35 രൂപ വർധിച്ച് 4680 രൂപയായി.സ്വർണ്ണം ഗ്രാമിന് 4,680 രൂപയിലും പവന് 37,440 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്.

  • പതിനായിരം എംഎസ്എംഇകള്‍ അടച്ചു പൂട്ടി

രാജ്യത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ പതിനായിരത്തിലധികം എംഎസ്എംഇകള്‍ അടച്ചുപൂട്ടിയതായി കണക്കുകൾ.

  • ഇനി മൂന്ന് ദിനങ്ങൾ മാത്രം

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദായ നികുതി സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.അവസാന തിയതി വരെ കാത്തിരിക്കാതെ ഇനിയും ഫയൽ ചെയ്യാത്തവർ ഫയൽ ചെയ്യൂ.വൈകിയാൽ പിഴ നൽകേണ്ടി വരും..അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർ താമസിച്ച് ഫയൽ ചെയ്താൽ 1000 രൂപയും അഞ്ചു ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർ 5000 രൂപയും പിഴ നൽകണം.

  • പഴയ വിമാനങ്ങൾ വിൽക്കുവാൻ ടെൻഡർ ക്ഷണിച്ചു എയർ ഇന്ത്യ

പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെ പഴയ മൂന്നു വിമാനങ്ങൾ വിൽക്കാൻ ടെണ്ടർ ക്ഷണിച്ചു എയർ ഇന്ത്യ.ഓഗസ്റ്റ് 16 വരെ ടെൻഡർ സമർപ്പിക്കാം.

  • രത്തൻ ടാറ്റായുടെ ഒരു ദിവസത്തെ വരുമാനം 18739 രൂപ

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ വ്യവസായികളുടെ ഒരു ദിവസത്തെ വരുമാനം എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.അതിൽ അദാനിയുടെ ഒരു ദിവസത്തെ വരുമാനം ഏകദേശം 1000 കോടി രൂപയായിരുന്നു.എന്നാൽ ഇതാ രത്തൻ ടാറ്റായുടെ ഒരു ദിവസത്തെ വരുമാനമായി റിപ്പോർട്ട് ചെയ്യുന്നത് വെറും 18739 രൂപ മാത്രമാണ്.

  • പലിശ നിരക്ക് ഉയർത്തിയേക്കും

മെയിലും ജൂണിലും പലിശ നിരക്ക് ഉയർത്തിയത് പോലെ തന്നെ തുടർന്നും റിസർവ് ബാങ്ക് രാജ്യത്തെ പലിശ നിരക്ക് ഉയർത്തിയേക്കും എന്ന് സൂചന. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.

  • ഫെയ്‌സ്ബുക്ക് വരുമാനത്തിൽ ഇടിവ്

ഫേസ്‌ബുക്കിന്റെ രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. സാമ്പത്തിക മാന്ദ്യം മൂലം മൂന്നാം പാദത്തിലെ വളർച്ചയും കുറഞ്ഞേക്കാം എന്നാണ് റിപ്പോർട്ട്.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്