Advertisement

കോവിഡ് 19 പ്രതിസന്ധി ,കേന്ദ്ര സർക്കാർ 12 ലക്ഷം കോടി രൂപ കടമെടുക്കും

കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം കേന്ദ്ര സർക്കാർ 160 ബില്യണ്‍ ഡോളര്‍ (12 ലക്ഷം കോടി രൂപ ) കടമെടുക്കുവാൻ ഒരുങ്ങുന്നു.ഈ സാമ്പത്തിക വർഷം തീരുന്നതിനു മുൻപ് അതായത് 2021 മാർച്ച് 31 നു മുൻപ് കടമെടുക്കുവാൻ ആണ് പദ്ധതി ഇടുന്നത്.ലോക്ക് ഡൌൺ മൂലം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വർധിച്ച സാഹചര്യത്തിൽ ആണ് ഈ നടപടി.മുൻപ് 7.8 ലക്ഷം കോടി രൂപ കടമെടുക്കുവാൻ ആയിരുന്നു പദ്ധതി ഇട്ടിരുന്നത്.ഇപ്പോഴിത് 12 ലക്ഷം കോടി രൂപ ആയി ഉയർത്തി.ലോക്ക് ഡൌൺ മൂലം ഇന്ത്യയുടെ സാമ്പത്തിക വളർച്ച പൂജ്യത്തിലേക്ക് എത്തുമെന്ന് റേറ്റിം​ഗ് ഏജൻസിയായ മൂഡി റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement

ഇത് കൂടാതെ കടപത്രങ്ങൾ വഴി 30,000 കോടി രൂപ ഓരോ ആഴ്ചയും സമാഹരിക്കും.നിലവിലെ അവസ്ഥയിൽ വരുന്ന വരുമാന നഷ്ടം കൂടി കണക്കിലെടുത്തു ആണ് കടമെടുക്കുന്ന തുക 2 ലക്ഷം കോടി ആക്കി ഉയർത്തിയത്.കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വാർത്താ കുറിപ്പിൽ ആണ് ഇക്കാര്യം അറിയിച്ചത്

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്