എടിഎം കാർഡ് ക്ലോൺ ചെയ്തു കസ്റ്റമറുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി.ഡൽഹിയിൽ ആണ് ഇത്തരത്തിൽ കേസ് റിപ്പോർട്ട് ചെയ്തത്.ഒരാളുടെ എടിഎം കാർഡിലെ വിവരങ്ങൾ അതുപോലെ തന്നെ പകർത്തി വ്യാജ എടിഎം കാർഡ് ഉണ്ടാക്കുന്നതാണ് എടിഎം ക്ലോൺ.ഈ രീതിയിൽ തട്ടിപ്പ് നടന്നതായി ആണ് ദില്ലിയിൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇത്തരത്തിൽ തട്ടിപ്പിനിരയായ എല്ലാ എസ്ബിഐ കസ്റ്റമേഴ്സിനും നഷ്ടമായ തുക റീഫണ്ട് ചെയ്യും എന്ന് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചു.കൂടാതെ തട്ടിപ്പിൽ നിന്നും രക്ഷനേടുവാൻ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും എസ്ബിഐ മുന്നറിപ്പ് നൽകുന്നുമുണ്ട്.
- കൃത്യമായ ഇടവേളകളിൽ എടിഎം പിൻ ചേഞ്ച് ചെയ്യണം.
- എടിഎം കൗണ്ടറിനുള്ളിൽ പിൻ നമ്പർ അടിക്കുമ്പോൾ മറ്റാരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തുക.
- എടിഎം പിൻ നമ്പർ എവിടെയും എഴുതി സൂക്ഷിക്കാതിരിക്കുക.
- നിങ്ങളുടെ വാഹന നമ്പർ ,ജനന തീയതി പോലെ പബ്ലിക് ആയിട്ടുള്ള നമ്പറുകൾ ഒരിക്കലും എടിഎം പിൻ ആയി ഉപയോഗിക്കാതിരിക്കുക.
- മൊബൈൽ നമ്പർ മാറിയാൽ കൃത്യമായി ബാങ്കിൽ അപ്ഡേറ്റ് ചെയ്യുക.
- പിൻ നമ്പർ ചോദിച്ചുകൊണ്ട് ബാങ്കിൽ നിന്നാണെന്ന വ്യാജേന വരുന്ന കോളിനും മെസേജിനും പ്രതികരിക്കാതിരിക്കുക.
- ബാങ്ക് സിഇഒ ചോദിച്ചാൽ പോലും ഇത്തരത്തിൽ നിങ്ങളുടെ ATM പിൻ ഷെയർ ചെയ്യരുത്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്