സാധാരണ റെക്കറിംഗ് ഡെപ്പോസിറ്റിൽ നിന്നും വിത്യസ്തമായിട്ടുള്ള ഐസിഐസിഐ ബാങ്കിന്റെ ഐ വിഷ് ഫ്ലെക്സിബിൾ റെക്കറിംഗ് ഡെപ്പോസിറ്റ് പരിചയപ്പെടാം.ഐസിഐസിഐ ബാങ്ക് അവരുടെ സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്തേക ആർഡിയാണ് ഐവിഷ് ഫ്ലെക്സിബിൾ റെക്കറിംഗ് ഡെപ്പോസിറ്റ്.
സാധാരണ റെക്കറിംഗ് ഡെപ്പോസിറ്റിറ്റിനു സമാനമാണ് ഐ വിഷ് ഫ്ലെക്സിബിൾ റെക്കറിംഗ് ഡെപ്പോസിറ്റും. എന്നാൽ ഒരേയൊരു വ്യത്യാസം – ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നതിനുപകരം, ഉപയോക്താക്കൾക്ക് ഏത് സമയത്തും എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം എന്നതാണ്.മുടക്കം വരുത്തിയാലും പിഴയൊന്നും തന്നെ ഈടാക്കുകയില്ല. നിങ്ങൾക്ക് എല്ലാ മാസവും കൃത്യമായി ഒരു നിശ്ചിത തുക എടുക്കുവാൻ ഇല്ലെങ്കിൽ ഐ വിഷ് റെക്കറിംഗ് ഡെപ്പോസിറ്റ് ചൂസ് ചെയ്യാം.
ഫിസ്ക്സ്ഡ് ഡെപ്പോസിറ്റിനു സമാനമായ പലിശ തന്നെ ഈ പ്രോഡക്റ്റും നൽകുന്നു.മിനിമം 50 രൂപ മുതൽ നിക്ഷേപിക്കാം.നിങ്ങളുടെ സുഹൃത്തുകൾക്കും നിങ്ങളുടെ കുടുബാംഗങ്ങൾക്കും നിങ്ങൾക്ക് വേണ്ടി ഇതിൽ നിക്ഷേപം നടത്തുവാൻ സാധിക്കും.കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ .
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്