കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ വന്നതോടുകൂടി 2020 ജൂൺ-30 വരെ ബാങ്കിലെ സേവിങ്സ് അക്കൗണ്ടിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് അല്ലെങ്കിൽ അതിൻ്റെ തക്കതായ പിഴയെല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ,ജൂലൈ ഒന്നുമുതൽ ഇവയെല്ലാം പഴയതുപോലെ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് .കൃത്യമായി അക്കൗണ്ടിലെ സേവിങ്സ് ശ്രദ്ധിച്ചില്ലെങ്കിൽ പലർക്കും അക്കൗണ്ടിൽ പൈസയുടെകൂടെ വലിയൊരു സംഖ്യ പിഴയായും അടയ്ക്കേണ്ടതായി വരുന്നതായിരിക്കും.
ബാങ്കുകളും അവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ അനുസരിച്ച് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന മിനിമം ബാലൻസിന് ഒരു നിശ്ചിതസംഖ്യ നിശ്ചയിച്ചിട്ടുണ്ട്. മെട്രോ, ടൗൺ, സെമിഅർബൻ ഏരിയ ,അർബൻ അങ്ങനെ ബാങ്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് അനുസരിച്ച് ചാർജുകളും വ്യത്യാസപ്പെടുന്നു .1000 രൂപ മിനിമം ബാലൻസ് ആരംഭിച്ച് 10,000 രൂപ വരെ മിനിമം ബാലൻസ് ഈടാക്കുന്ന ബാങ്കുകളുമുണ്ട്.നാം കൃത്യമായി സേവിങ്സിൽ മിനിമം ബാലൻസ് തുക ശ്രദ്ധിച്ചില്ലെങ്കിൽ മൂല്യത്തെക്കാൾ അധികമായി പിഴ നൽകേണ്ടിവരും.
ഓരോ ബാങ്കുകൾക്കും അവരുടേതായ പോളിസികളുള്ളതിനാൽ നാം സേവിങ്സ് അക്കൗണ്ട് ബാങ്കിൽ നേരിട്ട്ചെന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം.വളരെ അടുത്തകാലത്താണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ മിനിമം ബാലൻസ് എന്ന ആശയം നിർത്തലാക്കിയത്. എച്ച്.ഡി.എഫ്.സി ബാങ്കാകട്ടെ, ടൗൺ ഏരിയയിലുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപയും സാധാരണ ഉപഭോക്താക്കൾക്ക് 5000 രൂപയുമാണ് മിനിമം ബാലൻസ് നിലനിർത്തേണ്ടതായി നിശ്ചയിച്ചിരിക്കുന്നത്.
യഥാക്രമം ഐ.സി.ഐ.സി ബാങ്കിൽ ടൗൺ പ്രദേശത്തെ ഉപഭോക്താക്കൾക്ക് 10000 രൂപയും, ഉൾപ്രദേശങ്ങളിൽ അക്കൗണ്ടുള്ളവർക്ക് 2000 രൂപയും നിലനിർത്തണം .സീറോ ബാലൻസ് അക്കൗണ്ട് വളരെ ചുരുക്കം ബാങ്കുകളിൽ മാത്രമേ സേവനം ലഭിക്കുന്നുള്ളൂ. അതിനാൽ, നിങ്ങളുടെ പ്രദേശത്ത് അത്തരം ബാങ്കുകൾ ഉണ്ടോയെന്ന് പരിശോധിച്ച് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക് ,ഇൻഡസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയിലെല്ലാം സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുന്നതിനായി പ്രോത്സാഹിപ്പിക്കുന്നു.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്