Advertisement

കൊറോണ ഇൻഷുറൻസ് പദ്ധതികളെകുറിച്ച് കൂടുതൽ അറിയാം

ഇൻഷുറൻസ് പദ്ധതികൾ പ്രത്യേകിച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നാമെല്ലാവരും എടുക്കുന്നവരാണ്. ഒട്ടുമിക്ക നിർണായക അവസരങ്ങളിലും നമുക്ക് അവ ഉപകാരപ്രദവുമാകാറുണ്ട്. ഹോസ്പിറ്റലിൽ ചിലവ് വരുന്ന ഭീമമായ ബിൽതുക,സർജറിതുക എന്നിവയെല്ലാം ഇവയിലൂടെ ലഭിക്കുന്നതിനാൽ ഇൻഷുറൻസ് പദ്ധതികൾ എന്നും ഒരുമുതൽക്കൂട്ടാണ് .കോവിഡ് -19 മഹാമാരി വന്നതോടുകൂടി തുടക്കത്തിൽ സർക്കാരാണ് ആരോഗ്യ മേഖലയിൽ ചിലവ് വഹിച്ചിരുന്നതെങ്കിലും രോഗികളുടെ വർദ്ധനവ് മൂലം ഓരോരുത്തരും സ്വയം ചികിത്സാർത്ഥമുള്ള ചിലവ് വഹിക്കേണ്ടതായി വരുന്നു. മരുന്ന് ,പി.പി.ഇ കിറ്റ് അങ്ങനെ വരുന്ന വസ്തുക്കൾക്കടക്കം നല്ലൊരു സംഖ്യ ടെസ്റ്റിനായി നിർവഹിക്കേണ്ടതിനാൽ ഏവർക്കും അതിനുതകുന്ന തുക കൈവശം ഉണ്ടാകണമെന്നില്ല .ഈ അവസരത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ കൊറോണ രക്ഷക്, കൊറോണ കവച്‌ എന്നീ രണ്ട് ഇൻഷുറൻസ് പദ്ധതികൾ നിലവിൽ ആരംഭിച്ചിരിക്കുന്നത്.

Advertisement

കേന്ദ്രസർക്കാർ ഇന്ത്യയിലുടനീളമുള്ള എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും കൊറോണ രക്ഷക്, കൊറോണ കവച്‌ ഇൻഷുറൻസ് പദ്ധതികൾ ആരംഭിക്കാനുള്ള അനുമതി നൽകിക്കഴിഞ്ഞു .അതിനാൽ എല്ലാ ഇൻഷുറൻസ് കമ്പനികളിലും ഒരേ പേരിൽ തന്നെയായിരിക്കും ഇവ അറിയപ്പെടുന്നത് .കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡങ്ങളും ഒരുപോലെ തന്നെയായിരിക്കും. എന്നാൽ ഇൻഷുറൻസ് കമ്പനികൾക്കനുസരിച്ച് പ്രീമിയം അടയ്ക്കുന്ന തുകയിൽ ചെറിയതോതിലുള്ള വ്യതിയാനം ഉണ്ടാക്കുകയും, നടപടിക്രമങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുന്നതുമായിരിക്കും. സർക്കാരിൻ്റെ ആയുഷ് ആരോഗ്യ പദ്ധതി ഇതിലൂടെ ലഭിക്കുന്നതായിരിക്കും.

കൊറോണ കവച് പദ്ധതിയിൽ , നമുക്ക് അസുഖം ബാധിച്ചാലുണ്ടാകുന്ന ചികിത്സാർത്ഥമുള്ള ചിലവാണ് വഹിക്കുന്നത് .ആയിരം രൂപ മുതലാണ് പ്രീമിയം തുക ആരംഭിക്കുന്നത് . അമ്പതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെ കവറേജ് ലഭിക്കുന്നതായിരിക്കും. കൊറോണ രക്ഷക് പോളിസിയിൽ വ്യക്തികൾക്ക് മാത്രമേ പോളിസി ചേരുവാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ .പ്രീമിയം പോളിസി 6000 രൂപ മുതൽ തുടങ്ങുന്നതാണ് .അമ്പതിനായിരം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് പ്രീമിയം കവറേജ്. പോസിറ്റീവ് ആയതിനുശേഷം 72 മണിക്കൂർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നവർക്കാണ് ഈ പോളിസിയിൽ നിന്നും പ്രീമിയം തുക ലഭിക്കുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്