ജൻധൻ അക്കൗണ്ട് ഉള്ള വനിതകൾക്ക് അടുത്ത മൂന്നുമാസം 500 രൂപ വീതം നൽകും
അടുത്ത മൂന്ന് മാസത്തേക്ക് ആണ് 500 രൂപ വീതം നൽകുന്നത്
കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനായി കഴിഞ്ഞ ദിവസം നിർമല സീതാരാമൻ പ്രത്തേക പാക്കേജ് അവതരിപ്പിച്ചു.ഇതിലൂടെ ജൻധൻ അക്കൗണ്ട് ഉള്ള വനിതകൾക്ക് 500 രൂപ വീതം അക്കൗണ്ടിയിലേക്ക് ലഭിക്കും.അടുത്ത മൂന്ന് മാസത്തേക്ക് ആണ് 500 രൂപ വീതം നൽകുന്നത്.ഇതിലൂടെ ജൻധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് ഗുണം ലഭിക്കും.
രാജ്യത്തെ എല്ലാവരിലേക്കും ബാങ്കിങ് സംവിധാനം എത്തിക്കുന്നതിനായി 2014 ൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന പദ്ധതി ആണ് പ്രധാൻ മന്ത്രി ജൻധൻ അക്കൗണ്ട്.സർക്കാരിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ ,പെൻഷനുകൾ ,സബ്സിഡി ഒക്കെ ബാങ്കിലൂടെ നൽകുക ആയിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത്.
വിശദമായ വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സീറോ ബാലൻസ് അക്കൗണ്ട് ആയതിനാൽ ഇതൊരു ബേസിക് അക്കൗണ്ട് ആണ്.മാസം 10000 രൂപ വരെ മാത്രമേ ഈ അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ സാധിക്കൂ.പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്ന തുക 1 ലക്ഷം രൂപ മാത്രമാണ്.എങ്കിലും ഈ അക്കൗണ്ട് എടുക്കുന്നവർക്ക് രുപേയ് ഡെബിറ്റ് കാർഡ് സൗകര്യവുമുണ്ട്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്