പിപിഎഫ് നിക്ഷേപത്തിലൂടെ കോടികൾ നിർമിക്കാം
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പോസ്റ്റ്ഓഫീസ് നിക്ഷേപങ്ങൾക്ക് ഇപ്പോൾ പ്രിയമേറിവരികയാണ്. സുരക്ഷിതവും വിശ്വാസപൂർണ്ണമായി പണം നിക്ഷേപിക്കാമെന്നത് തന്നെയാണ് അതിനുള്ള കാരണം. പെൻഷൻ പ്രായം എത്തുമ്പോഴേക്കും നീക്കിയിരിപ്പായി നല്ലൊരു സംഖ്യ നിക്ഷേപം ഉണ്ടായിരിക്കണമെന്ന് ഏവർക്കും ആഗ്രഹം കാണും. പോസ്റ്റോഫീസിന്റെ കീഴിലുള്ള പബ്ലിക് പ്രൊവിഡൻറ് ഫണ്ട് എന്നറിയപ്പെടുന്ന പിപിഎഫ് സ്കീമിൽ നിക്ഷേപിക്കുക വഴി പെൻഷൻ പ്രായം എത്തുമ്പോഴേക്കും കോടികൾ സമ്പാദിക്കാം.പോസ്റ്റ് ഓഫീസിൽ മാത്രമല്ല ബാങ്കുകളിലും പബ്ലിക് പ്രൊവിഡൻറ് ഫണ്ട് നിക്ഷേപം ലഭ്യമാണ്.
500 രൂപ മുതൽ പിപിഎഫ് അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ് .ഒരു സാമ്പത്തിക വർഷത്തിൽ ഒന്നര ലക്ഷം രൂപ പരമാവധി നിക്ഷേപം നടത്താവുന്നതാണ് .15 വർഷം ആണ് ഈ പദ്ധതിയുടെ കാലാവധി. 15 വർഷം ആയാൽ ,5 വർഷത്തേക്ക് സ്കീമിൽ അധികമായി തുടരാം.അങ്ങനെ 20 വർഷം പൂർത്തിയായി കഴിഞ്ഞാൽ അവസാനമായി ഒരു അഞ്ചുവർഷം കൂടി സ്കീം നീട്ടിക്കൊണ്ട് 25 വർഷം വരെ നിലവിൽ പിപിഎഫ് അക്കൗണ്ട് തുടരാവുന്നതാണ് .ഇങ്ങനെ 25 വർഷം ഒന്നര ലക്ഷം രൂപ വാർഷികത്തിൽ അടയ്ക്കുകയാണെങ്കിൽ ,ഒരു കോടിയിലധികം രൂപ നമുക്ക് പിൻവലിക്കുമ്പോൾ ലഭിക്കുന്നതാണ്. ഏഴ് ശതമാനം മുതൽ എട്ട് ശതമാനംവരെയാണ് പലിശനിരക്കായി പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾക്ക് നൽകുന്നത്.കൂടാതെ, ഒരു സാമ്പത്തിക വർഷത്തിലെ 1 .5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ആദായ നികുതി ഇളവും ലഭിക്കും.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്