Advertisement

കോവിഡ് -19 ന് വാക്സിൻ കണ്ടുപ്പിടിക്കുന്നതോടുകൂടി സ്വർണ്ണ വിലയിൽ ഇടിവ് സംഭവിക്കുമോ ?

2020 ജനുവരി ആരംഭം മുതൽ സ്വർണ്ണവിലയിൽ നേരിയതോതിലുള്ള വർദ്ധനവ് ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ്-19 മഹാമാരിയോട് അനുബന്ധിച്ച് നിലവിൽ 30 ശതമാനത്തിൽ അധികമാണ് സ്വർണ്ണ വിലയിൽ ഗണ്യമായ വർധനവുണ്ടായിരിക്കുന്നത്.ലോക രാജ്യങ്ങൾ തമ്മിൽ ഈ മഹാമാരിക്കെതിരെയുള്ള മരുന്നും വാക്സിനുകളും കണ്ടുപിടിക്കാനുള്ള വ്യഗ്രതയിലാണ് .വാക്സിൻ കണ്ടുപിടിക്കുന്നതോടുകൂടി സ്വർണ്ണ നിക്ഷേപകർക്ക് തിരിച്ചടിയാകുമോ എന്നതാണ് പുതിയ ആശങ്ക. അതിനുള്ള പ്രധാനകാരണം, കഴിഞ്ഞ ആഴ്ചകളിലായി റഷ്യ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന വാക്സിൻ രൂപരേഖ പുറത്തുവന്നതോടെകൂടി സ്വർണ്ണവിലയിൽ 5000 രൂപയിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.

Advertisement

യുഎസ് ഡോളർ ഇടിവുമൂലവും, ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്നതിനാലും, ജോലി സംബന്ധമായ നിരവധി ബുദ്ധിമുട്ടുകളാൽ വിവിധ രാജ്യങ്ങളിൽനിന്ന് എല്ലാവരും സ്വന്തം നാടുകളിലേക്ക് മടങ്ങിവരുന്നതിനാലും എല്ലാവരും വിവിധ നിക്ഷേപമാർഗങ്ങൾ സ്വീകരിച്ചിരുന്നു. സ്വർണ്ണ നിക്ഷേപം തന്നെയാണ് മുൻപന്തിയിൽ നിന്നിരുന്നത്.എന്നാൽ, വിവിധ രാജ്യങ്ങൾ വാക്സിൻ പുറത്തിറക്കാൻ ആരംഭിച്ചതോടുകൂടി സ്വർണ്ണവിലയിൽ ഇടിവ് വന്നുതുടങ്ങി.

ഓഹരി വിപണിയിലും മറ്റും ഗണ്യമായ ഒരു തിരിച്ചടി ഉണ്ടായില്ലെങ്കിലും ,സ്വർണ്ണ നിക്ഷേപകർക്ക് വാക്സിൻ ഒരു പേടിസ്വപ്നം തന്നെയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് .നിലവിൽ പലയിടങ്ങളിലും പലിശനിരക്ക് വളരെ കുറവായാണ് നൽകിപോന്നിരുന്നത് .എന്നാൽ ഇങ്ങനെയൊരു മാറ്റം സംഭവിക്കുന്നതോടെ പലിശനിരക്ക് കൂടാനാണ് സാധ്യത. സാധാരണ നിക്ഷേപകർക്ക് വെല്ലുവിളി തന്നെയാണ് ഇത്.എക്സ്ചേഞ്ച് ട്രേഡിങ് ഫണ്ടുകളായും ,സോവറിൻ ഗോള്ഡ് ബോർഡുകളും സ്വർണനിക്ഷേപം നടത്തിയവർക്കും വാക്സിൻ കണ്ടുപിടിക്കുന്നതോടുകൂടി നഷ്ടം സംഭവിക്കുമെന്നതാണ് നിലവിലെ ചർച്ച .56,000 രൂപ 10 ഗ്രാം സ്വർണ്ണത്തിന് വില വന്നിരുന്നുവെങ്കിലും കുറച്ച് ആഴ്ചകളായി 53,000 രൂപ10 ഗ്രാം സ്വർണ്ണത്തിന് വില കുറഞ്ഞു. സ്വർണ്ണവിലയിൽ വളരെ പെട്ടെന്ന് ഉയർന്നവില വളരെ പെട്ടെന്ന്തന്നെ കുറയാനാണ് സാധ്യതയെന്നാണ് നിലവിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്