Advertisement

കാർ ലോണുകൾ കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാക്കുന്ന ബാങ്കുകൾ

കാറുകൾ ഏവർക്കും പ്രിയപ്പെട്ടതാണ്.ഒരു കാർ സ്വന്തമാക്കുകയെന്നതും മിക്കവരുടെയും സ്വപ്നങ്ങളിൽ നിറഞ്ഞുനിൽക്കുന്നതുമാണ്. സാധാരണഗതിയിൽ ബാങ്കിൽ നിന്ന് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ഒന്നാണ് കാർ ലോണുകൾ.കോവിഡ് മഹാമാരിയും അതിനു മുൻപുണ്ടായ പ്രളയവും വിപണിയെ കാര്യമായി ബാധിച്ചിരുന്നുവെങ്കിലും നിരവധി ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ കാർ ലോണുകൾ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് മൂന്നു വർഷം മുതൽ ഏറ്റവും കൂടിയത് ഏഴുവർഷംവരെ കാലാവധിയാണ് ലോൺ തിരിച്ചടവിനായ് ബാങ്കുകൾ നൽകുന്നത്.ഒരു മാസത്തേക്ക് നിശ്ചിതമായ കുറഞ്ഞ തുക “ഇഎംഐ” വഴി അടയ്ക്കുന്നതിനുള്ള സൗകര്യം നൽകുന്നതോടുകൂടെയാണ് ഏവർക്കും കാർ ലോണുകളോട് പ്രിയമേറുന്നത് .

Advertisement

കാറുപോലുള്ള വിപണികളെ പ്രോത്സാഹിപ്പിക്കുകയെന്ന രീതിയിലാണ് ബാങ്കുകൾ ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കാർ വാങ്ങി സമ്പാദിക്കുന്നത് മൂല്യത്തകർച്ചക്ക് സാധ്യതയുള്ള ഒരു വിപണി ആയതിനാൽ , ”ഇഎംഐ” അടയ്ക്കുന്നതിന് കുറഞ്ഞ പലിശ നിരക്കുള്ള ഒരു കാർ ലോൺ എടുക്കുന്നതായിരിക്കും ഏവർക്കും ഉത്തമം. കൃത്യമായ മാർഗ നിർദ്ദേശങ്ങൾക്കും വ്യവസ്ഥകൾക്കും ബാധകമായിട്ടായിരിക്കും ഓരോ ബാങ്കുകളും കാർ ലോണുകൾ ഉടമയ്ക്ക് നൽകുന്നത്. കാറിൻ്റെ ഷോറൂം വിലയുടെ മൊത്തം തുകയോ, കാർ വിലയുടെ 80% ലോണായ് നൽകുകയോ അഥവാ പലിശ നിരക്ക് അനുസരിച്ച് വിപണിവിലയുടെ നിശ്ചിത തുക നൽകുന്നയെന്ന തരത്തിലും ബാങ്കുകൾ ലോണുകൾ നിശ്ചയിക്കാറുണ്ട്.

കാർ ലോണുകൾ കുറഞ്ഞ പലിശനിരക്കിൽ പ്രധാനം ചെയ്യുന്ന ബാങ്കുകൾ താഴെപ്പറയുന്നവയാണ്.

1)സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
2)പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്
3)യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
4)ബാങ്ക് ഓഫ് ബറോഡ
5)കാനറാ ബാങ്ക്
6)ബാങ്ക് ഓഫ് ഇന്ത്യ
7)നൈനിറ്റാൾ ബാങ്ക്
8)ഇന്ത്യൻ ഓവ‍ർസീസ് ബാങ്ക്
9)പഞ്ചാബ് നാഷണൽ ബാങ്ക്

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്