കേന്ദ്ര സർക്കാരിന്റെ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കൂ. പണം ഇരട്ടിയാക്കൂ
കേന്ദ്രസർക്കാർ പോസ്റ്റ് ഓഫീസിന് കീഴിൽ നിരവധി സമ്പാദ്യ പദ്ധതികൾ നിലവിലുണ്ട്. അവയിലിപ്പോൾ ഉയർന്നുകേൾക്കുന്ന പദ്ധതിയാണ് കെവിപി എന്നറിയപ്പെടുന്ന ‘കിസാൻ വികാസ് പത്ര’. കർഷകർക്ക് മാത്രമാണ് ഈ പദ്ധതിയിൽ ചേരാൻ സാധിക്കുകയെന്ന് തെറ്റിദ്ധരിക്കരുത്. കാരണം ,എല്ലാ തട്ടിലുമുൾപ്പെടുന്ന സാധാരണക്കാരായ ജനങ്ങൾക്കും ആരംഭിക്കാവുന്ന സമ്പാദ്യ പദ്ധതിയാണ് കെവിപി. ഈ പദ്ധതിയിലേക്ക് ഏവരെയും ആകർഷിക്കുന്ന ഘടകമെന്തെന്നാൽ, നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചു ലഭിക്കുമെന്നത് തന്നെയാണ്.കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പോസ്റ്റോഫീസ് വഴി ആരംഭിച്ചിരിക്കുന്ന പദ്ധതി ആയതിനാൽ സുരക്ഷിതമായ പദ്ധതിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
കിസാൻ വികാസ് പത്രയിൽ പലിശ 6.9 ശതമാനം എന്ന നിരക്കിലാണ് പ്രധാനം ചെയ്യുന്നത് .ഈ പദ്ധതിയുടെ കാലാവധി 124 മാസം ഏകദേശം പത്ത് വർഷവും നാലു മാസവുമാണ്. പദ്ധതിയിൽ പങ്കു ചേരുമ്പോൾ കെവിപി സർട്ടിഫിക്കറ്റ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യും .ഇതിനുവേണ്ടി ,ഏറ്റവും ചുരുങ്ങിയത് 1000 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം .എത്ര രൂപ വേണമെങ്കിലും ഈ നിക്ഷേപ പദ്ധതിയിൽ നമുക്ക് നടത്താവുന്നതാണ് .നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് ,നിക്ഷേപത്തുക അമ്പതിനായിരത്തിന് മുകളിലാണെങ്കിൽ നമ്മുടെ പാൻകാർഡ് വിവരങ്ങൾ നൽകണമെന്നത് മാത്രമാണ് .കെവിപി യിൽ നിക്ഷേപം നടത്തുമ്പോൾ ആയിരത്തിൻ്റെ ഗുണിതങ്ങളായി മാത്രമേ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ .ഏറ്റവും കുറഞ്ഞത് പത്ത് വർഷവും നാലു മാസവും നിക്ഷേപത്തിൽ പങ്കു ചേരണമെന്നതാണ്. ഈ കാലയളവിനുള്ളിൽ തന്നെ നിക്ഷേപിക്കുന്ന പണം ഇരട്ടിയാകുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്