Advertisement

ഇനി ബാങ്ക് ഇടപാടുകൾ വാച്ചിലൂടെ | ബാങ്കിങ് രംഗത്ത് പുതു വിപ്ലവം |ടൈറ്റാൻ പേ

ലോകം മുഴുവൻ കൈവെള്ളയിലുള്ള നമ്മൾ ഈ-ബാങ്കിംഗ് ഉണ്ടെങ്കിൽ കൂടി പലപ്പഴും പണമിടപാടുകൾ ക്കായി എടിഎമുകളെ ആശ്രയിക്കാറാണ് പതിവ് . ഈ സാഹചര്യം മനസ്സിലാക്കിയ രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐ പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നു. വാച്ചുകളുടെ ലോകത്ത് തങ്ങളുടെതായ സാമ്രാജ്യം സൃഷ്ടിച്ച ടൈറ്റാനും എസ് ബിഐയും സംയുക്തമാണ് ” ടൈറ്റാൻ പേ” എന്ന പുതിയ പദ്ധതിക്ക തുടക്കം കുറിക്കുന്നത് . പദ്ധതിയനുസരിച്ച് കൈയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലൂടെ പണമിടപാട് നടത്താം. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത എന്നത് കോൺടാക്ടലാസ് പണമിടപാടിന് ഊന്നൽ നൽകുന്നു എന്നതാണ്.കോവിഡ് കാലത്ത് സുരക്ഷിതവും ലളിതവുമായ സാമ്പത്തിക ഇടപാടാണ് ഈ പദ്ധതിയിലൂടെ എസ്ബിഐ ഉറപ്പു വരുത്തുന്നത്.

Advertisement

കടകളിലെ പോയിന്റ് ഓഫ് സെയിൽ മെഷീനിൽ കാർഡ് സൊയ്പ്പ് ചെയ്യാതെ തന്നെ കൈയ്യിലണിഞ്ഞിട്ടുള്ള വാച്ചിലൂടെ എളുപ്പത്തിൽ പണം കൈമാറാവുന്നതാണ്. പക്ഷെ എസ്ബിഐയുടെ പേയ്മെന്റ് ആപ്പായ യോനോയിൽ അംഗമായ ഉപഭോക്താവിന് മാത്രമാണ് ടൈറ്റാൻ പേ യിലൂടെ പണമിടപ്പാട് നടത്താൻ സാധിക്കുകയുള്ളൂ. ഡെബിറ്റ് കാർഡിന്റെ തുല്യമായി പ്രവർത്തിക്കുന്ന വാച്ചിന്റെ സ്ട്രാപ്പിൽ ഘടിപ്പിച്ചിട്ടുള്ള ചിപ്പാണ് പണമിടപാട് യാഥാർത്യമാക്കുക. ഇതിലൂടെ 2000 രൂപ വരെ പിൻ നമ്പറില്ലാതെ കൈമാറാൻ സാധിക്കുമെന്നാണ് ബാങ്ക് അറിയിച്ചത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്