Advertisement

ഉത്പന്നങ്ങൾ ഓൺലൈനായി പണയം വച്ച് വായ്പ നേടാൻ സൗകര്യമൊരുക്കി എച്ച് ഡി എഫ് സി ബാങ്ക്

എച്ച് ഡി എഫ് സി ബാങ്ക് വെയർ ഹൗസ് കമ്മോഡിറ്റി ഫിനാൻസ് ആപ്പ് പുറത്തിറക്കി.ബാങ്കിന്റെ ശാഖയിൽ എത്താതെ തന്നെ ഇനി ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി കമ്മോഡിറ്റി ഉത്പന്നങ്ങൾ പണയം വച്ച് വായ്പ എടുക്കാനുള്ള സൗകര്യമാണ് ഇതുവഴി ബാങ്ക് ഒരുക്കിയിരിക്കുന്നത്.രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തിൽ ഓൺലൈനായി പണയത്തിനുള്ള സൗകര്യം ഓൺലൈനായി ഒരുക്കിയിരിക്കുന്നത്.

Advertisement

കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവർ, കർഷകർ, കച്ചവടക്കാർ, വ്യാപാരികൾ എന്നിവർക്കായിരിക്കും പുതിയ സംവിധാനം ഏറെ ഗുണകരമാകുന്നത്.നിലവിൽ ഉള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും ബാങ്കിന്റെ ഈ പുതിയ സൗകര്യം പ്രയോജനപ്പെടുത്താനാവുന്നതാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വെയർഹൌസ് കമ്മോഡിറ്റി ആപ്പ് ഡൌൺലോഡ് ചെയ്ത് എളുപ്പത്തിൽ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. വായ്പ അനുവദിക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫോണിൽ വരുന്ന ഒടിപി യും പിന്നീട് പാസ്സ്സ്‌വേർഡും കൊടുത്ത് അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. കോവിഡിന്റെ സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങളും അടച്ചിടലുകളും മറ്റ് നിയന്ത്രങ്ങളും തുടരുന്ന ഈ സാഹചര്യത്തിലാണ് ബാങ്ക് ഇത്തരത്തിലുള്ള ഒരു സഹായം ഗുണഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

Via HDFC Bank -Warehouse Commodity Finance

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്