Advertisement

ഓൺലൈൻ തട്ടിപ്പിനെ ചെറുക്കാൻ സൈബർ ഇൻഷുറൻസ് പദ്ധതിയുമായി ഫ്ലിപ്കാർട്ട് -ബജാജ് അലയൻസ്

ഓൺലൈനായി വിപണനത്തിനും ഡിജിറ്റൽ പേമെന്റിനും കൂടുതൽ വർദ്ധനവുണ്ടായത് കോവിഡിന് ശേഷമാണ്‌. വാങ്ങലും വില്പനയും ജോലിയുമെല്ലാം ഓൺലൈനായി മാറി.ഓൺലൈൻ പേയ്‌മെന്റും വർധിച്ചതോടെ ഓൺലൈൻ തട്ടിപ്പും വർധിച്ചു.ഇപ്പോഴിതാ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് പരിരക്ഷ നേടാനായി സൈബർ ഇൻഷുറൻസ് പദ്ധതി നിലവിൽ വരാൻ പോകുകയാണ്.

Advertisement

ഫ്ലിപ്കാർട്ടും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്.ഡിജിറ്റൽ സുരക്ഷാ ഗ്രൂപ്പ് ഇൻഷുറൻസ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്നുള്ള സാമ്പത്തിക തട്ടിപ്പുകളിൽനിന്ന് പോളിസി ഹോർഡർമാരെ സംരക്ഷിക്കും.

സൈബർ ആക്രമണങ്ങൾ, ഐഡന്റിറ്റി മോഷണം, ഫിഷിംഗ്, സ്പൂഫിംഗ്, സിം ജാക്കിംഗ് എന്നിവ മൂലമുള്ള ഓൺലൈൻ തട്ടിപ്പുകളിൽ പെടുന്നവർക്ക് ഇൻഷ്വർ ചെയ്ത തുക വരെ ഇൻഷുറൻസായി കമ്പനി നൽകും.ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ പെടുന്നവർക്ക് വലിയൊരു ആശ്വാസമാണ് ഫ്ലിപ്കാർട്ടും ബജാജ് അലയൻസും ചേർന്നൊരുക്കുന്ന ഇൻഷുറൻസ് പദ്ധതിയിലൂടെ ലഭിക്കുന്നത്.

183 രൂപ പ്രീമിയം അടച്ചാൽ ഉപഭോക്താക്കൾക്ക് 50,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 312 രൂപക്ക് ഒരു ലക്ഷം രൂപയുടെ പോളിസിയും ,2 ലക്ഷം രൂപയുടെ പോളിസിക്ക് 561 രൂപയുമാണ് പ്രീമിയം വരുന്നത്.പോളിസികളുടെ കാലാവധി ഒരുവർഷമാണ്. 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പോളിസികളും കമ്പനി നൽകുന്നുണ്ട്.

Via Flipkart partners Bajaj Allianz to offer cyber fraud insurance

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്