Advertisement

പാവപ്പെട്ടവർക്കും പെൻഷൻ | മാസം 3000 രൂപ പെൻഷൻ ഉറപ്പ്

60 വയസ്സിനു ശേഷം മാസം 3000 രൂപ ഉറപ്പായ പെൻഷൻ നൽകുന്ന കേന്ദ്ര സർക്കാർ സ്‌കീം ആണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന.18 വയസ്സിനും നാൽപതു വയസ്സിനും ഇടയിലുള്ള ,മാസ വരുമാനം 15000 രൂപയിൽ താഴെ മാത്രം ഉള്ള ,സ്ഥിര വരുമാനം ഇല്ലാത്തവർക്കാണ് ഈ പദ്ധതിയിൽ ചേരുവാനായി സാധിക്കുന്നത്.

Advertisement

60 വയസിനു ശേഷം ആകും പെൻഷൻ ലഭിച്ചു തുടങ്ങുന്നത്.പെൻഷൻ ലഭിക്കുന്നതിന്റെ ഇടക്ക് അംഗം മരണപ്പെട്ടാൽ ലഭിക്കുന്ന പെൻഷന്റെ പകുതി തുടർന്നു ഭാര്യക്ക് ലഭിക്കും.60 വയസ്സ് ആകും മുൻപ് അംഗം മരണപ്പെട്ടാൽ ഭാര്യയ്ക്ക് തുടന്ന് മാസം അടക്കാം .ഇല്ലെങ്കിൽ ക്ലോസ് ചെയ്യുകയും ചെയ്യാം.ക്ലോസ് ചെയ്താൽ പെൻഷൻ അക്കൗണ്ടിൽ ഉള്ള മുഴുവൻ തുകയും പലിശയും ഭാര്യക്ക് ലഭിക്കും.

എപ്പോൾ വേണമെങ്കിലും ഈ സ്‌കീം ക്ലോസ് ചെയ്യാം.ജോയിൻ ചെയ്തു പത്തു വർഷത്തിന് മുൻപ് ആണ് പിൻവലിക്കുന്നത് എങ്കിൽ നമുക്ക് വേണ്ടി സർക്കാർ നൽകുന്ന വിഹിതം ലഭിക്കില്ല.10 വർഷത്തിന് ശേഷം പിൻവലിച്ചാൽ അകൗണ്ടിൽ ഉള്ള മുഴുവൻ തുകയും ലഭിക്കും.

മാസം അടക്കേണ്ടി വരുന്ന തുക വയസ്സിനെ ആശ്രയിച്ചിരിക്കും.18 വയസുള്ള വ്യക്തി മാസം 55 രൂപ അടച്ചാൽ മതി എങ്കിൽ 40 വയസ്സുള്ള ഒരാൾ ആണെങ്കിൽ മാസം 200 രൂപ അടക്കണം.താഴെ നൽകുന്ന ചാർട്ട് പരിശോധിക്കുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്