Advertisement

പുകവലി ഒരു ശീലമാണോ ?എങ്കിൽ നിങ്ങളുടെ ലൈഫ് ഇൻഷുറൻസിനെ ബാധിക്കും

നിങ്ങൾ പുകലവലിക്കുന്നവരാണോ ? എങ്കിൽ ഇനി ആരോഗ്യത്തിന് മാത്രമല്ല ഹാനികരം.നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് പോളിസി പ്രീമിയത്തിനും പുകവലി ഹാനികരമാണ്. പുകവലിക്കുന്നവർ പുകവലിക്കാത്തവരെക്കാൾ അധിക തുക നൽകേണ്ടി വരുമെന്ന് എൽ ഐ സി.ഇതിനായി
പുകവലിക്കുന്നവർ 50 ശതമാനം അധിക പ്രീമിയം തുകയാണ് നൽകേണ്ടി വരുന്നത്.

Advertisement

പുകവലിക്കാത്തവർ നൽകേണ്ട അധിക തുകയുടെ കണക്ക് ഇങ്ങനെ – പുകവലിക്കുന്നവർ പുകവലിക്കാത്തവരെക്കാൾ ഒരോ മാസവും അധിക തുക നൽകേണ്ടി വരും.അതിനായി ഓരോ മാസവും ശരാശരി 650 രൂപ മുതൽ 850 രൂപ വരെ പോളിസി പ്രിമീയം തുക കൂടുതൽ നൽകണം എന്നാണ് കണക്കാക്കുന്നത് .വർഷത്തിലാണെങ്കിൽ അധികമായി 8,000 രൂപ മുതൽ 10,000 രൂപവരെ പുകവലിക്കുന്നവർ നൽകേണ്ടി വരും.

സിഗരറ്റുകൾ മുറുക്ക് തുടങ്ങിയ എല്ലാ തരം ലഹരി പദാർത്ഥങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും പോളിസി പ്രീമിയത്തിന്റെ അധിക തുക നിശ്ചയിക്കുന്നത്.കഴിഞ്ഞ മാസത്തെ ലഹരി ഉപയോഗത്തിന്റെ കണക്കെടുത്തായിരിക്കും തുക കണക്കാക്കുന്നത്. മിക്ക ഇൻഷുറൻസ് കമ്പനികളിലും ഇപ്പോൾ പുകവലിക്കാർക്കായി പ്രത്തേക ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്.ചില പോളിസികൾക്ക് മെഡിക്കൽ പരിശോധനയും നിർബന്ധമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്