Advertisement

ഡെബിറ്റ് കാർഡ് പർച്ചേസിന് സ്പോർട്ട് ഇ എം ഐ സൗകര്യമൊരുക്കി എസ് ബി ഐ

ഓൺലൈനായി പർച്ചേസ് ചെയ്യുന്നവർക്ക് നിരവധി ഓഫറുകൾ എസ് ബി ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇപ്പോഴിതാ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും സ്പോട്ട് ഇ എം ഐ സൗകര്യം ഒരുക്കിയിരിക്കുകയാണ് എസ് ബി ഐ.ഉത്സവ
സീസണിൽ ഇതുപോലെ ഓഫറുകൾ മറ്റ് ബാങ്കുകളും ഏർപ്പെടുത്തിയിട്ടുണ്ട് .ഓൺലൈൻ പർച്ചേസുകളെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാങ്കുകളുടെ ഈ നീക്കം.

Advertisement

പിഒഎസ് ടെർമിനലിലോ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പോർട്ടലുകളിലോ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നവർക്കായിരിക്കും സ്‌പോട്ട് ഇ എം ഐ സൗകര്യം ഉണ്ടായിരിക്കുന്നത്.സ്പോട്ട് ഇ എം ഐ യെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എസ് ബി ഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദീപാവലി ,നവരാത്രി ഉത്സവ സീസണിൽ എല്ലാവർഷവും ഫ്ലിപ്കാർട്ടിലും ആമസോണിലും വമ്പൻ ഓഫറുകൾ ഉണ്ടാവാറുണ്ട്.ഇത്തവണ എസ് ബി ഐയുടെ സ്‌പോട്ട് ഇ എം ഐ സൗകര്യം ഉപയോഗിച്ച് എളുപ്പത്തിൽ ഡെബിറ്റ് കാർഡ് പേയ്‌മെന്റ് ഇ എം ഐ ആക്കി മാറ്റാൻ സാധിക്കും

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്