രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകളെ താരതമ്യപ്പെടുത്തി നോക്കിയാൽ പോസ്റ്റ് ഓഫീസിലെ സ്ഥിര നിക്ഷേപത്തിന് നിലവിൽ കൂടുതൽ പലിശ ലഭിക്കുന്നുണ്ട് .ഇതിനോടൊപ്പം സുരക്ഷിതമായ നിക്ഷേപവും ഓഫീസിലൂടെ സാധ്യമാകും.കേന്ദ്ര ഗവർമെന്റ് ആണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഗാരന്റി.അഞ്ചു വർഷത്തേക്ക് ഉള്ള പോസ്റ്റ് ഓഫിസിലെ സ്ഥിര നിക്ഷേപത്തിന് 6.7 ശതമാനം പലിശയാണ് ലഭിക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ കാര്യമെടുത്താൽ എസ് ബി ഐ 5.40 %പലിശ നൽകുമ്പോൾ ഐസിഐസിഐ ബാങ്ക് 5.40% പലിശയും എച്ച്ഡിഎഫ്സി ബാങ്ക് 5.50% പലിശയുമാണ് നൽകുന്നത്.
5 വർഷത്തെ മാത്രമല്ല മാത്രമല്ല 1, 2, 3 വർഷത്തേയ്ക്കുള്ള നിക്ഷേപ പലിശനിരക്കും പോസ്റ്റോഫീസിന്റെ കാര്യത്തിൽ ബാങ്കുകളേക്കാൾ നല്ലതാണ് .മറ്റ് നിക്ഷേപങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ കൂടുതൽ സുരക്ഷിതമായ നിക്ഷേപവും പോസ്റ്റ് ഓഫീസിലാണ്. കാരണം പോസ്റ്റ് ഓഫിസിന് കേന്ദ്ര സർക്കാരിന്റെ കൂടെ പിന്തുണ ഉണ്ട്. അഞ്ചുവർഷത്തിൽ കൂടുതൽ കാലം വേണമെങ്കിൽ നിക്ഷേപിക്കാവുന്നതാണ്.കൂടാതെ നിങ്ങൾക്ക് ലഭിക്കുന്ന പലിശക്ക് നിങ്ങളുടെ വരുമാന സ്ളാബ് അനുസരിച്ചു നികുതി നൽകേണ്ടതാണ്. എന്നാൽ 5 വർഷത്തെ നിക്ഷേപത്തിന് ആദായനികുതി സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിനും അർഹതയുണ്ട്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്