സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്.വീട് നിർമ്മിക്കുവാനുള്ള പണം കണ്ടെത്തുന്നത് ഹോം ലോൺ എടുത്താണ്.ഇപ്പോൾ കൊറോണ മൂലം താഴേക്ക് പതിച്ച സമ്പദ് വ്യവസ്ഥയെ ഉത്തെചിപ്പിക്കുന്നതിന്റെ ഭാഗമായി ഹോം ലോണിന്റെ പലിശ നിരക്ക് കുറച്ചിരുന്നു.ഇതിന്റെ കൂടെ ഉത്സവ സീസൺ കൂടി എത്തിയതോടെ ഹോം ലോണിന്റെ പലിശ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകൾ നിലവിൽ ഭവന വായ്പയിൽ വലിയ ഇളവുകൾ ഓഫർ ചെയ്യുന്നുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
6.9% മുതൽ വാർഷിക പലിശ നിരക്കിൽ തുടങ്ങുന്ന ഭവന വായ്പകൾ ആണ് കൊടക് മഹീന്ദ്ര ബാങ്ക് ഓഫർ ചെയ്യുന്നത്.ഇത് കൂടാതെ മറ്റു ബാങ്കുകളിലെ ഹോം ലോണുകൾ കൊടക് മഹീന്ദ്ര ബാങ്കിലേക്ക് മാറ്റുമ്പോഴും ,സ്ത്രീകൾ ഹോം ലോൺ എടുക്കുമ്പോഴും അധിക ഓഫറുകൾ കൊടക് മഹീന്ദ്ര ബാങ്ക് നൽകുന്നുണ്ട്.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കും 6.9% മുതൽ വാർഷിക പലിശയിൽ തുടങ്ങുന്ന ഹോം ലോണുകൾ ഓഫർ ചെയ്യുന്നുണ്ട്.അപേക്ഷകന്റെ ക്രെഡിറ്റ് ഹിസ്റ്ററിയും ലോൺ കാലാവധിയും വിലയിരുത്തിയ ശേഷം ആകും പലിശ നിരക്ക് തീരുമാനിക്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് 6.90 ശതമാനവും 30 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് 7 ശതമാനം പലിശ നിരക്കുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.മാത്രമല്ല യോനോ ആപ്പ് വഴി അപേക്ഷിക്കുന്നവർക്കും ,സ്ത്രീ അപേക്ഷകർക്കും കൂടുതൽ ഓഫറുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്