ക്യുആർ കോഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ ഇനി എളുപ്പമാകും. 31 മാർച്ച് 2022 നകം നിലവിലുള്ള പേയ്മെന്റ് അഗ്രഗേറ്റർമാർ യുപിഐ അല്ലെങ്കിൽ ഭാരത് ക്യുആർ കോഡുകൾ ഇന്റർഓപ്പറേറ്റബൽ ക്യുആർ കോഡ് ആയി ഉപയോഗിക്കണം. 2019ൽ രൂപികരിച്ച ദീപക് പഥക്
കമ്മിറ്റിയുടെ ശുപാർശകൾ കണക്കിലെടുത്താണ് പുതിയ മാർഗരേഖകൾ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയത്. വളർന്നു വരുന്ന ഫിൻടെക് അവസരങ്ങളെ ഏകീകരിക്കാനുള്ള മാർഗങ്ങളിൽ ഒന്നാണിത്.
വ്യത്യസ്ത ആപ്പുകൾ സൂക്ഷിച്ചാൽ മാത്രമേ നിലവിലുള്ള പണമിടപാടുകൾ നടത്താൻ സാധിക്കുകയുള്ളു. ഇത് പലപ്പോഴും ഉപഭോക്താകൾക്ക് അനുകൂലമല്ല. പുതിയ രീതിയനുസരിച്ച് ഒരു ക്യുആർ കോഡ് ഉപയോഗിച്ച് തന്നെ എല്ലാ ആപ്പുകളിലും ട്രാൻസാക്ഷൻ നടത്താം. മികച്ച
ഉപയോക്തൃ സൗകര്യം പ്രദാനം ചെയ്യാനും സിസ്റ്റം കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ മാറ്റത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അപെക്സ് ബാങ്ക് പറഞ്ഞു. ആർബിഐയുടെ കണക്കുകൾ പ്രകാരം പ്രതിമാസം 25 ദശലക്ഷം പണമിടപാടുകളാണ് UPI ക്യുആർ കോഡുകൾ ഉപയോഗിച്ച് നടക്കുന്നത്. ഡിജിറ്റൽ ട്രാൻസാക്ഷൻസ് കൂടുതൽ സജീവമാക്കനും ഇത് ഉപകാരപെടും.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഇത്തരം ഇടപാടുകൾക്ക് ടാക്സ് ഇൻസെന്റീവ്സ് നൽകും എന്നു പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. ഗൂഗിൾ പേ, പേറ്റിഎം, ഫോൺപേ തുടങ്ങിയ ആപ്പുകളെല്ലാം ഏകികൃതമായ ക്യുആർ കോഡുകളാവും ഇനി ഉപയോഗിക്കുന്നത്. കോവിഡ്
പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മൊബൈൽ ബേസ്ഡ് ബാങ്കിംഗ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഈ അവസരത്തിൽ ഉപഭോക്തകൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് ഈ വാർത്ത.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്